അഫ്ഗാന് സഹായവുമായി യുഎഇ

Image Credit: X/WAM
ഷാർജ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് യുഎഇ. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സിവിൽ ഡിഫൻസ്, നാഷണൽ ഗാർഡ്, ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് എന്നിവരുടെ സംഘത്തെ അയക്കുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശിച്ചു.
ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, ടെന്റുകൾ തുടങ്ങി അവശ്യ ദുരിതാശ്വാസ വസ്തുക്കൾ ഉൾപ്പെടെയുള്ള അടിയന്തര മാനുഷിക സഹായവും യുഎഇ അയച്ചു.









0 comments