കിഫ്ബി മസാല ബോണ്ട് വിവാദം: കേരളത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിറങ്ങി ഇഡി

modied
വെബ് ഡെസ്ക്

Published on Dec 01, 2025, 10:20 PM | 3 min read

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിൽ ഫെമ ചട്ടലംഘനം നടത്തിയെന്ന വാദത്തെ പൊളിച്ചെഴുതി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെയും ലക്ഷ്യമിട്ടാണ് ഇഡിയുടെ നീക്കമെന്നും കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ കിഫ്‌ബി നിർണായക പങ്ക് വഹിച്ചിട്ടുള്ളതായും ജിതിൻ ​ഗോപാലകൃഷ്ണൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അഥവ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ ഇടപെടേണ്ടത് ഇഡിയല്ല റിസർവ് ബാങ്കാണ്. ഇപ്പോഴത്തെ വിവാദങ്ങളുടെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്നും കുറിപ്പിൽ പറയുന്നു.


സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിന് പുറമെ നിന്നുള്ള ധനസമാഹരണം കണ്ടെത്തി വിനിയോഗിക്കുന്നതിന് സംസ്ഥാന ധനകാര്യ വകുപ്പിൻ്റെ കീഴിൽ സ്ഥാപിതമായ കേന്ദ്രീകൃത ഏജൻസിയാണ് ഇൻഫ്രാസ്ട്രക്ടർ ഇൻവെസ്റ്റ്മെന്റ് ബോർഡ് (കിഫ്ബി). നിലവിൽ 70,562 കോടി രൂപയുടെ 1183 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും, വ്യാവസായിക അടിസ്ഥാന സൗകര്യ വികസനവും ദേശീയപാത ഭൂമിയേറ്റെടുക്കൽ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി 20,000 കോടി രൂപയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെട്ട 7 പദ്ധതികൾക്കുമായി ആകെ 90,562 കോടി രൂപയുടെ 1190 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനെയും വിറപ്പിക്കാൻ ഇലക്ഷൻ ഡ്യൂട്ടിയുമായി വന്ന ഇഡി ഇപ്പോൾ ബഹിരാകാശ പര്യടനത്തിലാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ കിഫ്‌ബി ചെയ്തുവച്ച വിസ്മയകരമായ നിർമ്മാണങ്ങൾ ആകാശത്തിൽ നിന്നു നോക്കി കണ്ട് സാവധാനം ഭൂമിയിലേക്ക് വന്നാൽ മതി. തിരിച്ചെത്തുമ്പോൾ മാത്രം മറുപടി പറയാൻ ചില കാര്യങ്ങൾ ചോദിക്കുകയാണ് ചുവടെ.

✔️എൻടിപിസിക്കും എൻഎച്ച്എഐക്കും ആകാമെങ്കിൽ കിഫ്‌ബിക്കായിക്കൂടേ?

കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് ഫെമ നിയമങ്ങൾ ലംഘിച്ചാണെന്നാണല്ലോ ഇഡിയുടെ വാദം. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി), നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) എന്നിവയ്ക്ക് മസാല ബോണ്ടുവഴി പണം സമാഹരിക്കാമെങ്കിൽ കിഫ്‌ബിക്കുമാകാം എന്നുമാത്രമാണ് ഇഡിക്കുള്ള മറുപടി. ഇഡി ഇഡിയുടെ പണി ചെയ്‌താൽ മതി, റിസർവ് ബാങ്കിന്റെ പണി ചെയ്യേണ്ട.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി എൻടിപിസി മസാലാ ബോണ്ടുവഴി 2000 കോടിയാണ് സമാഹരിച്ചത്. ഇതേ രീതിയിൽ എൻഎച്ച്എഐ സമാഹരിച്ചത് 5000 കോടിയും. (പോസ്റ്റിനൊപ്പം കൊടുത്ത ചിത്രങ്ങൾ നോക്കുക.)

എൻടിപിസിയും എൻഎച്ച്എഐയും പോലെ കിഫ്‌ബിയും നിയമപരമായി രൂപീകരിച്ച ഒരു ബോഡി കോർപ്പറേറ്റാണ്. ഒരു ബോഡി കോർപ്പറേറ്റിന് മസാല ബോണ്ടുവഴി പണം സമാഹരിക്കാൻ റിസർവ്വ് ബാങ്കിന്റെ എൻഒസി മാത്രം മതി. സംസ്‌ഥാനങ്ങൾ വായ്പയെടുക്കുമ്പോൾ മാത്രമേ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമുള്ളൂ. ബോഡി കോർപ്പറേറ്റുകൾക്ക് കേന്ദ്രാനുമതി ആവശ്യമില്ല. അവയ്ക്ക് റിസർവ്വ് ബാങ്ക് എൻഒസി മാത്രം മതി. ആ നിലയ്ക്ക് മസാലാ ബോണ്ട് വഴി പണം സമാഹരിക്കാൻ ഇന്ത്യയിൽ നിലവിലുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും കിഫ്ബിയും പാലിച്ചിട്ടുണ്ട്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ മസാലാ ബോണ്ടുവഴി പണം സമാഹരിക്കാൻ എൻടിപിസിയും എൻഎച്ച്എഐയും ചെയ്ത കാര്യങ്ങൾ എല്ലാം തന്നെയും കിഫ്ബിയും ചെയ്തിട്ടുണ്ട്.

✔️മസാല ബോണ്ടിൽ നിയമലംഘനമുണ്ടെങ്കിൽ തന്നെ അത് ചൂണ്ടിക്കാണിക്കേണ്ടത് ഇഡി ആണോ?

ഫെമ നിയമം അനുസരിച്ചാണ് കിഫ്‌ബി മസാലാ ബോണ്ടിറക്കിയത്. റിസർവ് ബാങ്ക് ആണ് ഫെമ നിയമം നടപ്പിലാക്കുന്നത്. ചട്ടം പരിശോധിച്ചാണ് റിസർവ് ബാങ്ക് എൻടിപിസിക്കും എൻഎച്ച്എഐക്കും നൽകിയതുപോലെ കിഫ്‌ബിക്കും എൻഒസി നൽകിയത്. കിഫ്‌ബി ഫെമ നിയമം ലംഘിച്ചുവെന്ന് റിസർവ് ബാങ്ക്

ഇതുവരെയും പറഞ്ഞിട്ടില്ല. ഇനി കിഫ്‌ബിയുടെ മസാല ബോണ്ടിൽ നിയമലംഘനം ഉണ്ടെങ്കിൽ അത് പറയേണ്ടത് ഇഡി അല്ല, റിസർവ് ബാങ്കാണ്. അതുകൊണ്ട് ഇഡി ഇഡിയുടെ പണി ചെയ്‌താൽ മതി, റിസർവ് ബാങ്കിന്റെ പണി ചെയ്യണ്ട.

✔️ഭൂമി വാങ്ങുന്നതും അക്വയർ ചെയ്യുന്നതും ഒന്നാണോ?

മസാലബോണ്ട് വഴി സമാഹരിച്ച തുക ഭൂമി വാങ്ങാനുപയോഗിച്ചിരിക്കുന്നു എന്നാണ് ഇപ്പോൾ ഇഡി പറയുന്ന മറ്റൊരു കുറ്റം. മസാലബോണ്ട് നിഷ്കർഷകളുടെ ലംഘനമാണിത് എന്നാണ് ഇഡിയുടെ വാദം. ഭൂമി വാങ്ങലും ഭൂമി അക്വയർ ചെയ്യലും രണ്ടാണെന്ന അടിസ്ഥാന വിവരം ഇല്ലാത്തവരാണോ ഇഡി തലപ്പത്ത്? കിഫ്ബി ഭൂമി വാങ്ങുകയല്ല (purchase) മറിച്ച് അക്വയർ ചെയ്യുകയാണ് ചെയ്തത് എന്ന കാര്യം ഇഡി പുംഗവന്മാർക്ക് അറിയാഞ്ഞിട്ടല്ല.

അതു തന്നെയുമല്ല, ഭൂമി വാങ്ങാൻ ഉപയോഗിക്കുന്നതിനെ വിലക്കുന്ന ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസർവ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്യുകയുണ്ടായി.

ചുരുക്കി പറഞ്ഞാൽ ഇഡി ഇപ്പോൾ വന്നത് ഇലക്ഷൻ ഡ്യൂട്ടിയുമായാണ് എന്നു തന്നെ. കോൺഗ്രസ്സ് നേതാക്കളെ പേടിപ്പിക്കുന്നതുപോലെ ഇടതുപക്ഷക്കാരെ ഇഡിയെ കാട്ടി പേടിപ്പിക്കാനും നോക്കണ്ട. മോഡിക്കും അമിത് ഷായ്ക്കും പാർടി മാറിപ്പോയതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home