സൂറത്ത് എൻഐടിയിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു

ഗുജറാത്ത് : സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്. സൂറത്ത് എസ് വി എൻ ഐ ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയാണ് അദ്വൈത്. ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് വിദ്യാർഥികൾ പറയുന്നു. ആംബുലൻസ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നിരുന്നു.
ആശുപത്രിയിലും വേഗത്തിൽ ചികിത്സ നൽകിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയായിരുന്നു ആത്മഹത്യശ്രമം. കാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.








0 comments