യുഎഇ ഐക്യത്തിന്റെ കഥപറയാൻ ചലച്ചിത്ര മത്സരം; അരലക്ഷം ദിർഹംവരെ സമ്മാനം

ദുബായ് : യുഎഇയിലെ ജനങ്ങളുടെ ഐക്യവും കൂട്ടായ്‌മയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തും പ്രമേയമാക്കി ദേശീയ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ദുബായ് മീഡിയ കൗൺസിലിന് കീഴിലുള്ള ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമീഷനാണ് ‘സ്റ്റോറീസ് ഓഫ് ഔർ ഡിറ്റർമിനേഷൻ’ എന്ന പേരിൽ മത്സരം പ്രഖ്യാപിച്ചത്.
ഗ്രാൻഡ് ജൂറി പുരസ-്‌കാരം, മികച്ച കഥാചിത്രം, മികച്ച ഡോക്യുമെന്ററി, മികച്ച ആനിമേഷൻ ചിത്രം, മികച്ച നിർമിത ബുദ്ധി ചിത്രം എന്നീ അഞ്ച് വിഭാഗങ്ങളിലായി 10 പുരസ-്‌കാരങ്ങളാണ് നൽകുക. വിദ്യാർഥി വിഭാഗത്തിലെ വിജയികൾക്ക് 10,000 ദിർഹം വീതവും പ്രൊഫഷണൽ വിഭാഗത്തിലെ വിജയികൾക്ക് അരലക്ഷം ദിർഹം വീതവുമാണ് സമ്മാനം.
ഒക-്‌ടോബർ 25 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സാങ്കേതിക പരിശോധനയ-്‌ക്കും യോഗ്യതാ വിലയിരുത്തലിനുംശേഷം ഓൺലൈൻ പ്രാഥമിക പരിശോധന, സ്വതന്ത്ര ജൂറിയുടെ വിലയിരുത്തൽ, പൊതുതെരഞ്ഞെടുപ്പ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചിത്രങ്ങൾ വിലയിരുത്തും. എമിറാത്തികൾക്കും യുഎഇയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും പുതുമുഖങ്ങൾക്കും പ്രൊഫഷണലുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. കഥാചിത്രം, ഡോക്യുമെന്ററി, ആനിമേഷൻ, പരീക്ഷണ ചിത്രം, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രം, മൊബൈൽ ഫോൺ ചിത്രം എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സൃഷ-്‌ടികൾ സമർപ്പിക്കാം.
55–-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കുന്ന 55 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‘ഞങ്ങളെ സംരക്ഷിച്ചവർ’, ‘ഒരു രാജ്യം, നിരവധി സമൂഹങ്ങൾ’, ‘ജീവിതം തുടർന്നു’, ‘ഭാവിയിലേക്ക് കൂടുതൽ ശക്തരായി’ എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.









0 comments