ad
Deshabhimani

13 മിസൈലും 27 ഡ്രോണും തകർത്ത്‌ യുഎഇ

Drone attack
വെബ് ഡെസ്ക്

Published on Mar 19, 2026, 04:14 PM | 1 min read

ദുബായ്: യുഎഇയെ ലക്ഷ്യമിട്ടെത്തിയ 13 മിസൈലും 27 ഡ്രോണും ബുധനാഴ്ച വിജയകരമായി തടഞ്ഞതായി അധികൃതർ. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സമയബന്ധിതമായി പ്രവർത്തിച്ചതിനാൽ വലിയ നാശനഷ്ടം ഒഴിവായതായും അധികൃതർ വ്യക്തമാക്കി. വിവിധ ദിശകളിൽനിന്ന് വന്ന ആക്രമണ ശ്രമങ്ങളെല്ലാം തകർക്കാൻ സാധിച്ചു. പൗരന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിരോധ സേന ജാഗ്രത പാലിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.


അതേസമയം, രാജ്യത്തെ നിർണായക കേന്ദ്രങ്ങളുടെയും ഗതാഗത ശൃംഖലകളുടെയും സംരക്ഷണം ഉറപ്പാക്കാൻ അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളും ശക്തമാക്കി. ജനങ്ങളോട് ശാന്തത പാലിക്കാനും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ അഭ്യർഥിച്ചു. വ്യാജ വാർത്തകളിൽ വീഴാതെ വിശ്വാസ്യതയുള്ള ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാനും മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home