ഖത്തർ– അമേരിക്ക സംയുക്ത പങ്കാളിത്തം; വതൻ സുരക്ഷാ അഭ്യാസത്തിന് തുടക്കം

ദോഹ : സൈനിക, സുരക്ഷാ, സിവിൽ വിഭാഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തിൽ ‘വതൻ 2025’ അഭ്യാസത്തിന് ഖത്തറിൽ തുടക്കം. ആഭ്യന്തര മന്ത്രിയും ലഖ്‌വിയ ആഭ്യന്തര കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ രക്ഷാകർതൃത്വത്തിലാണ് അഞ്ചാമത് ദേശീയ അഭ്യാസം.
പ്രതിസന്ധി ഘട്ടങ്ങളെയും അടിയന്തരാവസ്ഥകളെയും കൂടുതൽ പ്രൊഫഷണലായി കൈകാര്യം ചെയ്യാൻ വിവിധ ഏജൻസികൾ തമ്മിലുള്ള സഹകരണവും സന്നദ്ധതയും ശക്തിപ്പെടുത്തുന്നതാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ സൈനിക-സുരക്ഷാ- സിവിൽ സംവിധാനങ്ങളുടെ ഏകീകൃത ശേഷിയും കരുത്തും പ്രകടമാക്കുന്ന തരത്തിലാണ് പരിപാടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇൗ വർഷത്തെ അഭ്യാസത്തിൽ അമേരിക്കൻ സേനയും പങ്കുചേർന്നിട്ടുണ്ട്.









0 comments