ഖത്തർ ആക്രമണം: ഇസ്രയേൽ പ്രതിനിധിയെ വിളിച്ചുവരുത്തി യുഎഇ

ദുബായ് : ഖത്തറിലെ ഇസ്രയേലി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഎഇ. ഇസ്രയേലിന്റെ ഡെപ്യൂട്ടി അംബാസഡര്‍ ഡേവിഡ് ഓഹാദ് ഹോര്‍സാന്‍ഡിയെ വിളിച്ചുവരുത്തി യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷ്‌മി അതൃപ്തി അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ശത്രുതാപരവും അസ്വീകാര്യവുമായ പരാമര്‍ശങ്ങള്‍ക്കെതിരെയും പ്രതിഷേധം അറിയിച്ചു.
പ്രദേശികവും ആഗോളവുമായ സ്ഥിരതയ്ക്ക് ഭീഷണിയുയർത്തുന്ന അപകടകരമായ വികാസമാണിത്. പ്രദേശത്തെ കൂടുതൽ അസ്ഥിരതയിലേക്ക് കൊണ്ടുപോകുന്ന ഇത്തരം ശത്രുതാപരമായ പ്രവണതകളും പ്രസ്താവനകളും അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) അംഗരാജ്യത്തിനു നേരെയുണ്ടാകുന്ന ആക്രമണം, മുഴുവന്‍ ഗള്‍ഫ് സുരക്ഷാസംവിധാനത്തിനും നേരെയുമുള്ള ആക്രമണമായി കണക്കാക്കുമെന്ന് യുഎഇ വ്യക്തമാക്കി. നവംബറില്‍ ദുബായില്‍ നടക്കുന്ന എയര്‍ ഷോയില്‍നിന്ന് ഇസ്രയേലി കമ്പനികളെ യുഎഇ വിലക്കിയിരുന്നു.









0 comments