പലസ്തീനികളെ മാറ്റിപ്പാർപ്പിക്കണം: ട്രംപിന്റെ നിർദ്ദേശം തള്ളി അറബ് രാജ്യങ്ങൾ

ഷാർജ: പലസ്തീനികളെ അയൽ രാജ്യങ്ങളായ ഈജിപ്തിലേക്കും ജോർദാനിലേക്കും മാറ്റാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം അറബ് രാജ്യങ്ങൾ നിരസിച്ചു. ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ, യു,എ,ഇ, ഖത്തർ എന്നിവ അടക്കമുള്ള അറബ് ലീഗ് രാജ്യങ്ങൾ ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി.
മേഖലയിൽ സംഘർഷം വിപുലീകരിക്കാനും, സ്ഥിരത ഇല്ലാതാക്കുന്നതിനും, സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നതിനും ട്രംപിന്റെ നിർദ്ദേശം കാരണമാകും എന്ന് അറബ് രാജ്യങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സിസി കഴിഞ്ഞ ആഴ്ച വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ നിർദ്ദേശം നിരസിച്ചിരുന്നു.









0 comments