ad
Deshabhimani

യുഎഇയിലെ വിദൂരപഠനം; ഞായറാഴ്ച പ്രഖ്യാപിക്കും

online class
വെബ് ഡെസ്ക്

Published on May 09, 2026, 04:02 PM | 1 min read

ദുബായ് : നിലവിലെ സംഘർഷ സാഹചര്യത്തിൽ യുഎഇയിൽ വിദൂരപഠനം തുടരുമോ, നേരിട്ടുള്ള ക്ലാസിലേക്ക്‌ മാറുമോ എന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ പ്രഖ്യാപിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സുരക്ഷാ സാഹചര്യം പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനം.


വിവിധ മന്ത്രാലയങ്ങൾ സംയുക്തമായാണ് അറിയിപ്പ് പുറത്തിറക്കുക. വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരുടെ സുരക്ഷയും പഠനത്തിന്റെ തുടർച്ചയും മുൻനിർത്തിയാകും തീരുമാനമെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി. അതേസമയം, നിശ്ചയിച്ച പരീക്ഷകളും അന്താരാഷ്ട്ര മൂല്യനിർണയങ്ങളും നേരിട്ടുള്ള രീതിയിൽ തന്നെ തുടരും. പ്രായോഗിക–ക്ലിനിക്കൽ പരിശീലനങ്ങൾ ആവശ്യമായ കോഴ്സുകൾ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള പഠനം തുടരുമെന്നും വ്യക്തമാക്കി. ആവശ്യമായ സാഹചര്യങ്ങളിൽ വിവിധ പഠനരീതികളിലേക്ക് അതിവേഗം മാറാനുള്ള എല്ലാ തയ്യാറെടുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രാലയങ്ങൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home