പ്രിയപ്പെട്ട ഉമ്മാ...! അന്ത്യാഞ്ജലിയർപ്പിച്ച് 'സുഡു'

മലയാള നാടക-ചലച്ചിത്ര രംഗത്ത് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടി സാവിത്രി ശ്രീധരന് നാടിന്റെ അന്ത്യാഞ്ജലി. കലാ-സാംസ്കാരിക-നാടക മേഖലയിലെ നിരവധി പേരാണ് സാവിത്രിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.
അനുശോചന സന്ദേശങ്ങൾക്കിടയിൽ കടലും കരയും താണ്ടിയെത്തിയ ഒരു സന്ദേശമുണ്ടായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’യിലെ സുഡുവായി മലയാളികളുടെ മനസിൽ ഇടം നേടിയ സാമുവൽ ജോൺ റോബിൻസണിന്റേതായിരുന്നു അത്. സാവിത്രിയുടെ വിയോഗവാർത്ത വളരെ വൈകിയാണറിഞ്ഞതെന്നും കേട്ടപ്പോൾ വല്ലാതെ തകർന്നുപോയെന്നും സാമുവേൽ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ സെവൻസ് ഫുട്ബോൾ കളിക്കാൻ കേരളത്തിലെത്തുന്ന സുഡാനി താരമായാണ് സാമുവൽ വേഷമിട്ടത്. മലപ്പുറത്തിന്റെ സെവൻസ് ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
‘സുഡാനി ഫ്രം നൈജീരിയ'യിലെ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാവിത്രി ശ്രീധരൻ മലയാളികളുടെ മനംകവർന്നത്. സൗബിൻ ഷാഹിർ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് സാവിത്രി ചിത്രത്തിൽ വേഷമിട്ടിരുന്നത്. മകനുമായുള്ള അമ്മയുടെ വൈകാരിക ബന്ധം അത്രമേൽ വെള്ളിത്തിരയിലെത്തിക്കാൻ സാവിത്രിക്ക് കഴിഞ്ഞിരുന്നു.
അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ സാമുവേലിനെ സ്വന്തം മകനെ പോലെ പരചരിക്കുന്നതും ഭാഷയറിയില്ലെഹ്കിലും ആംഗ്യങ്ങളിലൂടെയും അല്ലാതെയും സംസാരിക്കുന്നതുമെല്ലാം പ്രേഷകർ ഇന്നും മറന്നിട്ടുണ്ടാകില്ല.
ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയതലത്തിൽ പ്രത്യേക ജൂറി പരാമർശവും സാവിത്രിയെ തേടിയെത്തി. എന്നാൽ കേന്ദ്രസർക്കാർ പൗരത്വഭേദഗതി ബിൽ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.









0 comments