തൃശൂർ ഓർഗനൈസേഷൻ ഓണാഘോഷം 30ന്

മസ്‌കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ഓണാഘോഷം വെള്ളിയാഴ-്‌ച മസ്‌കത്ത് അൽ ഖുവൈറിലെ വിദ്യാഭ്യാസ മന്ത്രാലയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പരിപാടി. കലാപരിപാടികളും വിവിധ പ്രകടനങ്ങളും അരങ്ങേറും.
ലുലു ഇന്റർനാഷണൽ ഒമാൻ ഡയറക-്‌ടർ കെ എ ഷബീർ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. ബോർഡ് ഓഫ് പാട്രൺസ് അംഗങ്ങളായ ഇ എം ബദ്റുദ്ദീൻ, ഡോ. സന്തോഷ് ഗീവർ എന്നിവരും പങ്കെടുക്കുമെന്ന് പ്രസിഡന്റ് നസീർ തിരുവത്രയും സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളിയും അറിയിച്ചു.









0 comments