Deshabhimani

കരതൊട്ട് അർണബ്; സ്കൂളുകൾക്ക് അവധി, 50 ലധികം ട്രെയിനുകൾ റദ്ദാക്കി

Arnab.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 10:35 AM | 1 min read

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അർണബ് അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് പുലർച്ചയോടെ തീരംതൊട്ടു. പുലർച്ചെയോടെ പുതുച്ചേരിയുടെ ഭാഗമായ യാനത്തിനും ആന്ധ്രയിലെ നരസപൂരിനും സമീപമാണ് അർണബ് കരതൊട്ടത്.


മണിക്കൂറിൽ 125 കിലോമീറ്റർ മുതൽ 135 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ഇത് ചിലയിടങ്ങളിൽ 140-150 കിമീ വരെ ഉയർന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആൻഡ്രയുടെയും ഒഡിഷയുടെയും തീരദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.





വിശാഖപട്ടണം, കാക്കിനാഡ, യാനം എന്നിവിടങ്ങളിൽ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. നിരവധി മരങ്ങൾ കടപുഴകുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ നിന്ന് ഒന്നരലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.


ഒഡീഷയിലെ 16 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.


ഈ മേഖലയിലെ 50 ലധികം ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. ചെന്നൈയിലും റോഡിലേക്ക് ഉയർന്ന തിരമാലകൾ അടിച്ചതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. വരും മണിക്കൂറുകളിലും അതീവജാഗ്ര പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home