ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പി പി തങ്കച്ചൻ അനുസ്മരണം നടത്തി

ജിദ്ദ: ഒഐസിസി ജിദ്ദ വെസ്റ്റേൺ റീജിയണൽ കമ്മിറ്റി. നേതൃത്വത്തിൽ പി പി തങ്കച്ചൻ അനുസ്മരണം നടത്തി. ഷറഫിയ അബീർ പോളി ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഹീർ മാഞ്ഞാലി മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം ജില്ലാ പ്രസിഡന്റ് ഹർഷാദ് എലൂർ നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ എന്നിവരും സംസാരിച്ചു. റീജണൽ കമ്മിറ്റി ഭാരവാഹികൾ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. സംഘടന ജനറൽ സെക്രട്ടറി അസ്ഹബ് വർക്കല സ്വാഗതവും സെക്രട്ടറി മുസ്തഫ ചേളാരി നന്ദിയും പറഞ്ഞു.









0 comments