നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ: രജിസ്ട്രേഷൻ കാമ്പയിൻ പുരോഗമിക്കുന്നു

norka registration campaign
വെബ് ഡെസ്ക്

Published on Oct 07, 2025, 11:51 AM | 1 min read

കുവൈത്ത് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ - അപകട ഇൻഷുറൻസ് പദ്ധതിയായ "നോർക്ക കെയർ" പദ്ധതിയിൽ ചേരുവാൻ താല്പര്യപ്പെടുന്നവർക്കായുള്ള കല കുവൈത്ത് രജിസ്ട്രേഷൻ ക്യാമ്പയിൻ പുരോഗമിക്കുന്നു. "ബൾക്ക് എൻറോൾമെന്റ്" സംവിധാനം ഉപയോഗപ്പെടുത്തിയാണ് കല കുവൈത്ത് നാല് മേഖലകളിലായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.


കേരളസർക്കാരിന്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമക്ക് സാധുതയുള്ള നോർക്ക ഐ ഡി കാർഡ് ഉണ്ടായിരിക്കണം. കാലാവധിയുള്ള നോർക്ക ഐ ഡി കാർഡ് ഉള്ളവരും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ താൽപര്യപ്പെടുന്നവരുമായ പ്രാഥമിക അപേക്ഷക / അപേക്ഷകൻ, നോർക്ക ID കാർഡിന്റെ കോപ്പിയോടൊപ്പം പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി, അതായത് ആധാർ / പാസ്പോർട്ട് / ജനനസർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റു അനുവദനീയമായ രേഖകളിൽ ഏതെങ്കിലുമൊന്നുമായി കല കുവൈത്തിന്റെ അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ എന്നിവയിലേതെങ്കിലും ഒരു സെന്ററുമായി സമീപിച്ചാൽ രജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാകും. രേഖകൾ നേരിട്ട് കൈമാറുവാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളവർക്ക് [email protected] എന്ന വിലാസത്തിൽ രേഖകൾ അയച്ചുകൊടുക്കാം.


നോർക്ക റൂട്സിന്റെ നോർക്ക ഐ ഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, ഐ ഡി കാർഡ് മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും കല കുവൈറ്റിന്റെ മേഖല ഓഫീസുകളുമായോ, യൂണിറ്റിന്റെ ചുമതലക്കാരുമായോ ബന്ധപ്പെട്ടാൽ ഇതിനുള്ള അവസരവും ലഭ്യമാണ്. രജിസ്ട്രേഷൻ ആരംഭിച്ചത് തൊട്ട് ഇതുവരെയായി നൂറുകണക്കിന് ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്റെ അവസാന ദിനം വരെ ഇതൊരു സ്ഥിരം സംവിധാനമായി തുടരുമെന്നും കല കുവൈറ്റ് ഒരുക്കുന്ന ഈ സൗജന്യ സേവനം താല്പര്യമുള്ളവർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കല കുവൈത്ത് പ്രസിഡന്റ്‌ മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home