നവോദയ വോളിബോൾ ടൂർണമെന്റ് ഫിക്സ്ചർ പ്രഖ്യാപിച്ചു

ദമ്മാം: നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ, ദമ്മാം റീജിയൺ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് ഫിക്സ്ചർ പ്രഖ്യാപന യോഗം സംഘടിപ്പിച്ചു. ദമ്മാം തറവാട് റെസ്റ്റാറ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കുന്ന എട്ട് ടീമുകളുടെ ക്യാപ്റ്റന്മാരും പ്രതിനിധികളും പങ്കെടുത്തു.
കാസ്‌ക് ദമ്മാം അബ്രാക്കോ റിയാദുമായും സെവൻ സ്റ്റാർ ദമ്മാം സക്കാർഗാർ ഖോബാറുമായും ഖോബാർ സ്‌പൈക്കേഴ്‌സ് ഇന്ത്യൻ ക്ലബ്ബ് ദമ്മാമുമായും നവോദയ സ്‌പൈക്കേഴ്‌സ് ജുബൈൽ തമീമി ദമ്മാമുമായും ഏറ്റുമുട്ടും. ജൂൺ 20ന് റാക്കയിലെ അൽ യമാമ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ. ദമ്മാം റീജിയണൽ സ്പോർട്സ് ചെയർമാൻ ഷബീർ കിഴിക്കര, കൺവീനർ സഹീർ ഷംസ്, നവോദയ കേന്ദ്ര സ്പോർട്സ് ചെയർമാൻ ഉണ്ണി ഏങ്ങണ്ടിയൂർ, കാസ്‌ക് പ്രതിനിധികളായ പ്രദീപ് കുമാർ, സുരേഷ് കെവി, സുരേഷ് എന്നിവർ സംസാരിച്ചു. നവോദയ റീജിയണൽ സെക്രട്ടറി നൗഫൽ വെളിങ്കോട്, ബാബു കെപി, അനിൽ കുമാർ, വിനയൻ, വിനോദ് ജോസഫ്, ഷാജി മട്ടന്നൂർ, മുസമ്മിൽ, മനോജ് പുത്തൂരാൻ എന്നിവർ പങ്കെടുത്തു.









0 comments