മലയാളം മിഷൻ ജിസാൻ മേഖല കമ്മിറ്റി കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു

ജിസാൻ: മലയാളം മിഷൻ ജിസാൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനാഘോഷവും മാതൃഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. ജിസാൻ ടാമറിൻഡ് ഹാളിൽ നടന്ന സാംസ്‌കാരിക സംഗമവും മാതൃഭാഷാ പ്രതിജ്ഞയും കുട്ടികളുടെ കലാമേളയും പ്രവാസി മലയാളി സമൂഹത്തിന്റെ ഒരുമ വിളിച്ചോതുന്ന ആഘോഷമായി മാറി. ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും മലയാളി കുടുംബങ്ങളും കുട്ടികളും ഒത്തുചേർന്നു. സാംസ്‌കാരിക സംഗമം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്‌തു.
മലയാളം മിഷൻ സൗദി ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത് അധ്യക്ഷനായി. എം ടി വാസുദേവൻ നായർ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ മലയാളം മിഷൻ മേഖല കോ-ഓർഡിനേറ്റർ ഡോ.രമേഷ് മൂച്ചിക്കൽ സദസിന് ചൊല്ലിക്കൊടുത്തു. വിവിധ സംഘടനാ നേതാക്കളായ സലാം കൂട്ടായി, സിറാജ് പുല്ലൂരാമ്പാറ, നാസർ ചേലേമ്പ്ര, അനസ് ജൗഹരി, ഡോ. ജോ വർഗീസ്, ജോർജ് തോമസ് എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ മേഖല സെക്രട്ടറി സജീർ കൊടിയത്തൂർ സ്വാഗതവും ട്രഷറർ ഡോ.ഷഫീഖ് റഹ്‌മാൻ തൊട്ടോളി നന്ദിയും പറഞ്ഞു. ഹർഷാദ് അമ്പയക്കുന്നുമ്മേൽ പരിപാടിയുടെ അവതാരകനായിരുന്നു.
മലയാളം മിഷൻ നവംബറിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി എസ് തീർഥ, രണ്ടാം സ്ഥാനം നേടിയ ഖദീജ താഹ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഷംസു പൂക്കോട്ടൂർ, ഡോ. ജോ വർഗീസ്, സജീർ കൊടിയത്തൂർ എന്നിവർ പ്രശംസാ ഫലകവും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് കൈമാറി. മലയാള ഭാഷയെയും കേരളത്തെയും കുറിച്ചുള്ള ഗാനങ്ങളും കവിതകളും രശ്‌മി സത്യൻ, എം കെ ഓമനക്കുട്ടൻ, വർഗീസ് കോശി, സലിം മൈസൂർ, ഡോ. രമേഷ് മൂച്ചിക്കൽ, കുമാർ എന്നിവർ ആലപിച്ചു. സാധിക വിജീഷ്, തീർഥ പി എസ്, ഖദീജ താഹ, ഫാത്തിമ റിദ, സാൻവിക, ഫാത്തിമ റിയ, സാധിക, ഫാത്തിമ സെഹ്‌റ എന്നിവർ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സംഘനൃത്തം, നാടോടി നൃത്തം, കവിതാലാപനം, പ്രംസംഗം തുടങ്ങിയവ പരിപാടികളും അരങ്ങേറി. മലയാളം മിഷൻ വിദ്യാർത്ഥികളായ നൂറ ഷംസു പൂക്കോട്ടൂർ, ഹൈസിൻ മുഹമ്മദ് നജീബ്, ആഷർ സയാൻ, അസീം റയാൻ, ഫഹ്‌മീസ്, ജെർമിയ ജോർജ്ജ്, സാൻവിക എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.










0 comments