അഞ്ചാം ലോക കേരള സഭ: പ്രവാസലോകത്തുനിന്ന് നിരവധി പ്രതിനിധികൾ

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ അനുഭവങ്ങളും പ്രശ്‌നങ്ങളും ഒരുമിച്ച് ചർച്ച ചെയ്യാൻ കഴിയുന്ന വേദിയായ ലോക കേരള സഭയിൽ പ്രവാസ ലോകത്തെ വിവിധ സംഘടനകളിൽ നിന്നായി നിരവധി പ്രതിനിധികൾ.
ജിദ്ദ
ജിദ്ദ: ജനുവരി 29 മുതൽ 31 വരെ കേരള സർക്കാരിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയിൽ ജിദ്ദയിൽ നിന്ന് നാല് പ്രതിനിധികൾ പങ്കെടുക്കും. ജിദ്ദ നവോദയയുടെ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, രക്ഷാധികാരികളായ അബ്ദുള്ള മുല്ലപ്പള്ളി, സലാഹുദീൻ കൊഞ്ചിറ, യുവജന വേദി കൺവീനർ ലാലു എന്നിവരാണ് ജിദ്ദയെ പ്രതിനിധീകരിച്ച് ലോക കേരള സഭയിൽ പങ്കെടുക്കുന്നത്.
ഡോ. ഷിബു തിരുവനന്തപുരം, അബ്ദുള്ള മുല്ലപ്പള്ളി, ലാലു, സലാഹുദീന്‍ കൊഞ്ചിറ
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ അനുഭവങ്ങളും പ്രശ്‌നങ്ങളും ഒരുമിച്ച് ചർച്ച ചെയ്യാൻ കഴിയുന്ന വേദിയാണ് ലോക കേരള സഭ. തൊഴിൽ, വിദ്യാഭ്യാസം, നിക്ഷേപം, സാമൂഹിക സുരക്ഷ, സംസ്‌കാര സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികളുടെ അഭിപ്രായങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിലേക്ക് എത്തിക്കുന്നതിൽ വേദിക്ക് വലിയ പങ്കുണ്ട്. കേരളത്തിന്റെ പുരോഗതിയിൽ പ്രവാസികൾ നിർണായക ശക്തിയാണെന്ന ബോധ്യമാണ് ലോക കേരള സഭ ശക്തിപ്പെടുത്തുന്നത്.
കേളി
റിയാദ് : ജനുവരി 29, 30,31 തിയതികളിൽ നടക്കുന്ന ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിൽ റിയാദിൽ നിന്നുള്ള കേളിയുടെ പ്രതിനിധി സംഘത്തെ രക്ഷാധികാരി സമിതി അംഗം കെപിഎം സാദിഖ് നയിക്കും. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ജീവകാരുണ്യ കമ്മിറ്റി കൺവീനർ നസീർ മുള്ളൂർക്കര എന്നിവരാണ് കേളിയിൽ നിന്നും പങ്കെടുക്കുന്ന മറ്റ് പ്രതിനിധികൾ.
കെപിഎം സാദിഖ്, സുരേഷ് കണ്ണപുരം, സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, നസീർ മുള്ളൂർക്കര
കൈരളി ഫുജൈറ
ഫുജൈറ: അഞ്ചാമത് ലോക കേരള സഭ സമ്മേളന പ്രതിനിധികളായി കൈരളി കൽച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് ഓമല്ലൂരും ലെനിൻ ജി കുഴിവേലിയും തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമ പ്രവർത്തകൻ കൂടിയായ ലെനിൻ ജി കുഴിവേലി രണ്ടാം തവണയാണ് ലോക കേരള സഭാംഗമാകുന്നത്. സന്തോഷ് ഓമല്ലൂർ മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ജോയിൻ്റ് സെക്രട്ടറിയും ലെനിൻ ജി കുഴിവേലി വൈസ് പ്രസിഡൻ്റുമാണ്.
സന്തോഷ് ഓമല്ലൂർ,ലെനിൻ ജി കുഴിവേലി










0 comments