ad
Deshabhimani

അഞ്ചാമത് ലോകകേരള സഭ; കുവൈത്തിൽ നിന്നുള്ള പ്രതിനിധികൾ

kuwait loka kerala sabha

മുകളില്‍ ഇടതുനിന്ന്- ബാബു ഫ്രാൻസീസ്, സത്താർ കുന്നിൽ, മുസ്തഫ ഹംസ, സുരേഷ് കെ പി, ഷാജി മഠത്തിൽ. താഴെ ഇടതുനിന്ന്- മണിക്കുട്ടൻ എടക്കാട്, വിനോദ് വാലൂപറമ്പിൽ, ജെ സജി, ടി വി ഹിക്മത്, സി കെ നൗഷാദ്, കവിത അനൂപ്

വെബ് ഡെസ്ക്

Published on Jan 27, 2026, 03:56 PM | 1 min read

കുവൈത്ത് സിറ്റി: പ്രവാസി വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യുന്നതിനും ഫലപ്രദമായ പരിഹാരങ്ങൾ മുന്നോട്ടുവെക്കുന്നതിനുമായി രൂപംകൊണ്ട ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് കുവൈത്തിൽ നിന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ തെരഞ്ഞെടുക്കപ്പെട്ടു.


കല കുവൈത്തിലും വനിതാവേദി കുവൈത്തിലും നിന്നായി നാല് പേരാണ് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജി, കല കുവൈത്ത് ജനറൽ സെക്രട്ടറി ടി വി ഹിക്മത്, കല കുവൈത്തിന്റെ മുൻ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ സി കെ നൗഷാദ്, വനിതാവേദി കുവൈത്ത് ജനറൽ സെക്രട്ടറി കവിത അനൂപ് എന്നിവരാണ് ഈ വിഭാഗത്തിലെ പ്രതിനിധികൾ.


കേരള അസോസിയേഷൻ കുവൈത്ത് പ്രതിനിധികളായി മണിക്കുട്ടൻ എടക്കാട്, വിനോദ് വാലൂപറമ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു. കുവൈത്തിലെ കേരളീയ പ്രവാസി ബിസിനസ് പ്രൊഫഷണൽ സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ കുവൈത്ത് സെക്രട്ടറി സുരേഷ് കെ പി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈത്തിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുസ്തഫ ഹംസ, പ്രമുഖ സാമൂഹിക–സാംസ്കാരിക പ്രവർത്തകനും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ, എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ്, പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം കുവൈത്ത് (പിപിഎഫ്) ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ എന്നിവരും പ്രതിനിധി പട്ടികയിൽ ഉൾപ്പെട്ടു.


ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയും, കേരളത്തിന്റെ സാമൂഹിക–സാംസ്കാരിക മുന്നേറ്റത്തിന് ദിശനൽകുകയും ചെയ്യുന്ന ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home