കോടിയേരിയെ അനുസ്മരിച്ച് പ്രവാസലോകം

സിപിഐ എം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണനെ അനുസ്‌മരിച്ച് പ്രവാസി സംഘടനകൾ
കേളി
റിയാദ് : സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും അഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായി. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡൻ്റുമായ സെബിൻ ഇഖ്ബാൽ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ മലാസ് ഏരിയയിൽ നിന്നും ഫൈസൽ കൊണ്ടോട്ടി, നൗഷാദ് കളമശ്ശേരി, സനയ അർബൈനിൽ നിന്നും ഹരിദാസൻ എന്നിവർ കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
കല കുവൈത്ത്
കുവൈത്ത് സിറ്റി : സിപിഐ എം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണനെ അനുസ്‌മരിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത്. അബുഹലീഫ കല സെന്ററിൽ നടന്ന യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായി. അബുഹലീഫ മേഖല സെക്രട്ടറി കെ ജി സന്തോഷ് അനുസ്‌മരണ കുറിപ്പ് അവതരിപ്പിച്ചു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജി, ലോക കേരള സഭ അംഗം ആർ നാഗനാഥൻ, സി കെ നൗഷാദ് എന്നിവർ സംസാരിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സ്വാഗതവും ട്രഷറർ പി ബി സുരേഷ് നന്ദിയും പറഞ്ഞു.
ഖസീം പ്രവാസി സംഘം
ഖസീം പ്രവാസി സംഘം രക്ഷധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം സംഘടിപ്പിച്ചു. ബറൈദയിൽ കേന്ദ്രകമ്മിറ്റി ഹാളിൽ നടന്ന അനുസ്മരണ പരിപാടി റിയാദ് കേളി സാംസ്കാരിക വേദി പ്രസിഡന്റ് സെബിൻ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായി.

രക്ഷാധികാരി സമിതി അംഗം റഷീദ് മൊയ്ദീൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രക്ഷധികാരി സമിതി അംഗങ്ങളായ പർവീസ് തലശ്ശേരി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ മുത്തു കോഴിക്കോട്, ദിനേശൻ മണ്ണാർക്കാട് എന്നിവർ കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം ബാബു കിളിമാനൂർ നന്ദിയും പറഞ്ഞു. നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
കൈരളി സലാല
സലാല: മുൻ ആഭ്യന്തരമന്ത്രിയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം അനുസ്മരണ ദിനം കൈരളി സലാലയുടെ നേതൃത്വത്തിൽ കൈരളി ഹാളിൽ വെച്ച് നടന്നു.

പ്രസിഡന്റ് മൻസൂർ പട്ടാമ്പിയുടെ അധ്യക്ഷതയിൽ മലയാളം മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ ഉദ്ഘാടനം നിർവഹിച്ചു. കെ കെ സിമേഷ് മുഖ്യപ്രഭാഷണം നടത്തി. കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ അനുസ്മരിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും കൈരളി ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.
ജിദ്ദ നവോദയ
ജിദ്ദ: അന്തരിച്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമദിനത്തിൽ ജിദ്ദ നവോദയ അനുശോചന യോഗം ചേർന്നു. നവോദയ കേന്ദ്രകമ്മറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ
നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അദ്ധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം മുനീർ പാണ്ടിക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. കേരള രാഷ്ട്രീയത്തിൽ അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകളെ മുനീർ പാണ്ടിക്കാട് എടുത്തുപറഞ്ഞു.

മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര ട്രഷറർ സി എം അബ്ദുൾ റഹമാൻ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി അംഗങ്ങളും വിവിധ ഏരിയ/യൂണിറ്റ് ഭാരവാഹികളും പങ്കെടുത്ത യോഗത്തിന് ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ആസാഫ് കരുവാറ്റ നന്ദിയും രേഖപ്പെടുത്തി.
നവോദയ യാമ്പു
സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ച് ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി. നവോദയ യാമ്പു രക്ഷാധികാരി അജോ ജോർജ്ജ് യോഗത്തിൽ അനുസ്മരണ പ്രസംഗം നടത്തി. ഏരിയാ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് കോടിയേരി ബാലകൃഷ്ണനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.ഏരിയാ ജോയിന്റ് സെക്രട്ടറി രാജീവ് തിരുവല്ല സ്വാഗതവും ഏരിയാ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.
ഓർമ
ദുബായ്: മുൻ ആഭ്യന്തര മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണകൾ എക്കാലവും രാഷ്ട്രീയ വിദ്യാർഥികൾക്ക് മികച്ച പാഠപുസ്തകമാണെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ. കെ. കുഞ്ഞ് അഹമ്മദ്. ഓർമ്മ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൊഴിലാളി പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായ ആനത്തലവട്ടം ആനന്ദനെ വേദിയിൽ അനുസ്മരിച്ചു. ഓർമ്മ വൈസ് പ്രസിഡൻറ് ജിജിത അധ്യക്ഷയായി. അനീഷ് മണ്ണാർക്കാട്, സോണിയ പുൽപ്പാട്ട് എന്നിവർ നേതാക്കളെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു. ഓർമ്മ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും വനിതാവേദി കൺവീനർ ജംഷീല നന്ദിയും പറഞ്ഞു. തുടർന്ന് ജമാൽ സ്മാരക ഫുട്ബോൾ ടൂർണമെന്റിന്റെ സ്വാഗതസംഘ രൂപീകരണവും നടന്നു.
അസീർ പ്രവാസി സംഘം
ജിദ്ദ: സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ഓർമ്മ ദിനത്തോട് അനുബന്ധിച്ച് അസീർ പ്രവാസി സംഘം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അസീർ പ്രവാസി സംഘം സെൻട്രൽ കമ്മറ്റി ഓഫീസ് ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

അസീർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന, സെൻട്രൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഇബ്രാഹിം മരയ്ക്കാൻ തൊടി , രാജൻ കായംകുളം, സറാത്തുബൈദ സെക്രട്ടറി ഷാബ്ജാൻ, ലഹദ് ആക്റ്റിംഗ് പ്രസിഡന്റ് മണികണ്ഠൻ ചെഞ്ചുരുളി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അബ്ദുസലാം ഹരിപ്പാട്, വിശ്വനാഥ്, ശൈലേഷ് ക്ലാപ്പന എന്നിവർ കൊടിയേരിയേ അനുസ്മരിച്ച് സംസാരിച്ചു.
അസീർ പ്രവാസി സംഘം പ്രസിഡന്റ് അബ്ദുൾ വഹാബ് കരുനാഗപ്പള്ളി അദ്ധ്യക്ഷനായ യോഗത്തിന് സംഘടന ജോയിന്റ് സെക്രട്ടറി നിസാർ കൊച്ചി സ്വാഗതവും ഏരിയ പ്രസിഡന്റ് മുഹമ്മദ് ബഷീർ വണ്ടൂർ നന്ദിയും പറഞ്ഞു.









0 comments