കേരള സോഷ്യൽ സെന്റർ ബാലവേദി: നയനിക പ്രസിഡന്റ്, സിദാൻ സെക്രട്ടറി

നയനിക ശ്രീജീഷ്, സിദാൻ രമേഷ്
അബുദാബി : കേരള സോഷ്യൽ സെന്റർ ബാലവേദിയുടെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം സെന്റർ പ്രസിഡന്റ് ടി കെ മനോജ് ഉദ്ഘാടനംചെയ്തു. ബാലവേദി പ്രസിഡന്റ് ഫാദിൽ ഷഹീർ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി നയനിക ശ്രീജീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 31 അംഗ ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റിയെയും നയനിക ശ്രീജീഷ് (പ്രസിഡന്റ്), ധൻവി സുമേഷ് (വൈസ് പ്രസിഡന്റ്), സിദാൻ രമേഷ് (സെക്രട്ടറി), നിയ വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നീ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ബാലവേദി രക്ഷാധികാരി രാകേഷ് മൈലപ്രത്, സെന്റർ ജോ. സെക്രട്ടറി സ്മിത ധനേഷ് കുമാർ, സാഹിത്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കാവിലകത്ത്, മുൻ വൈസ് പ്രസിഡന്റ് ആർ ശങ്കർ എന്നിവർ സംസാരിച്ചു.
ധൻവി സുമേഷ്, നിയ വിനോദ്
മറ്റ് ഭാരവാഹികൾ: സായ് മാധവ് (മ്യൂസിക് ക്ലബ് കൺവീനർ), ആരതി ദിപു (ജോയിന്റ് കൺവീനർ), സാൻവി സൽജിത് (ഡാൻസ് ക്ലബ് കൺവീനർ), ആമിന നസ്മിൻ (ജോയിന്റ് കൺവീനർ), ബിയോൺ ബൈജു (സ്പോർട്സ് ക്ലബ് കൺവീനർ), മർസൂഖ് (ജോ. കൺവീനർ), നിഖിത സച്ചിൻ (റീഡിങ് ക്ലബ് കൺവീനർ), ഫൈഹ ഷഹീർ (ജോയിന്റ് കൺവീനർ), അയാൻ അലി (ആക്‌ടിങ് ക്ലബ് കൺവീനർ), അക്ഷജ് ലിഘോഷ് (ജോയിന്റ് കൺവീനർ)











0 comments