അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കണം; ഓൺലൈൻ നിവേദനത്തിൽ ഒപ്പിട്ടത് 99 ലക്ഷംപേർ

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്നതിനിടെ ടീമിനെ പുറത്താക്കണമെന്ന് നിവേദനം. 'argentinaout.com' എന്ന വെബ്‌സൈറ്റ് വഴി 99 ലക്ഷം പേരാണ് ഓൺലൈൻ നിവേദനത്തിൽ ഒപ്പിട്ടതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഫറിമാർ അർജന്റീനയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാണ് പ്രധാന ആരോപണം. വിജയിയെ ഇതിനകം തീരുമാനിച്ചിരിക്കുമ്പോൾ മറ്റു ടീമുകൾ എന്തിന് മത്സരിക്കണമെന്നും അർജന്റീനയെ ലോകകപ്പിൽ നിന്ന് പുറത്താക്കി മറ്റെല്ലാവർക്കും ന്യായമായ അവസരം നൽകണമെന്നുമാണ് ആവശ്യം.

ലയണൽ മെസിയുടെ അർജന്റീനയും ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടും സെമി ഫൈനലിൽ ഏറ്റുമുട്ടുപ്പോൾ അറ്റ്‌ലാന്റയിലെ കനത്ത ചൂട് കളത്തിലേക്കും പടരും. ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള പോരാട്ടം കൂടിയാണിന്ന്. തന്ത്രങ്ങളിലും സാങ്കേതിക മികവിലും ഇംഗ്ലണ്ട് ഒരു ചുവടുമുന്നിൽ നിൽക്കുന്നു. മന:ക്കരുത്തിലും വ്യക്തിഗത മികവിലും അർജന്റീനയ്‌ക്കാണ് മുൻതൂക്കം. 1966നുശേഷമുള്ള ആദ്യ ഫൈനലാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. തുടർച്ചയായ രണ്ടാംകിരീടമാണ് അർജന്റീന ഉന്നമിടുന്നത്.










0 comments