കേളി സൗഹൃദവേദി "ഓണനിലാവ്' ഒക്ടോബർ 30ന്

മസ്‌കത്ത് : കേളി സൗഹൃദവേദി കാബൂറ സംഘടിപ്പിക്കുന്ന "ഓണനിലാവ്’ ഒക്ടോബർ 30ന് കാബൂറ സനായ അൽ ഉസ്ടൗറ ഹാളിൽ നടക്കും. ഓണസദ്യ, മാവേലിവരവ്, റിഷാദ് ഗനിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കലാഭവൻ ഹസീബ് ഒരുക്കുന്ന വൺ മാൻ ഷോ, തിരുവാതിര, ഒപ്പന, നാടൻ പാട്ട്, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി രാത്രിവരെ നീളും. പ്രവേശനം സൗജന്യം.
പരിപാടിയുടെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണ യോഗവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടന്നു. പ്രസിഡന്റ് സജീഷ് ജി ശങ്കർ അധ്യക്ഷനായി. സാമൂഹ്യപ്രവർത്തകൻ വാസുദേവൻ രാമചന്ദ്രൻ താനൂരിന് നൽകി പരിപാടിയുടെ പോസ്റ്റർ പ്രകാശിപ്പിച്ചു. പ്രോഗ്രാമിന്റെ ആദ്യ കൂപ്പൺ സജീഷ് ജി ശങ്കർ, കെ വി രാജേഷിന് കൈമാറി. പ്രോഗ്രാം ചെയർമാൻ പ്രശാന്ത്, കൺവീനർ രാമചന്ദ്രൻ താനൂർ, സ്‌പോൺസർമാരായ വിജയ് ദത്ത്, പ്രശാന്ത്, ശരണ്യ കിരൺ, അബീഷ് എന്നിവർ സംസാരിച്ചു. പ്രശാന്ത് സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.








0 comments