ജിദ്ദ കേരള പൗരാവലിയുടെ പുതിയ ലോഗോ പ്രകാശിപ്പിച്ചു

ജിദ്ദ: ജിദ്ദ കേരള പൗരാവലിയ്ക്കായി ഒ ബി നാസർ തയ്യാറാക്കിയ പുതിയ ലോഗോ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വി പി മുഹമ്മദ് അലി പ്രകാശിപ്പിച്ചു. ചടങ്ങിൽ ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷനായി. ജലീൽ കണ്ണമംഗലം, ട്രഷറർ ശരീഫ് അറക്കൽ, വിവിധ സമിതി കൺവീനർമാരായ അലി തേക്കുതോട്, സലാഹ് കാരാടൻ, ഷമീർ നദ്‌വി, വേണു അന്തിക്കാട്, നസീർ വാവാക്കുഞ്ഞ്, സി എച്ച് ബഷീർ, മിർസ ഷരീഫ്, ഉണ്ണി തെക്കേടത്ത്, നാസർ ചാവക്കാട് എന്നിവർ സംസാരിച്ചു.
ഘാന സർവകലാശാലയിൽനിന്ന് ഡോക്‌ടറേറ്റ് ലഭിച്ച ജിദ്ദ നവോദയ രക്ഷാധികാരിയും അധ്യാപകനുമായ ഷിബു തിരുവനന്തപുരത്തെ ചടങ്ങിൽ ആദരിച്ചു. ‘സ്‌പൊണ്ടേനിയസ് 2025’ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രശംസാപത്രവും കൈമാറി. പരിശീലകരായ എം എം ഇർഷാദ്, റഷീദ് അമീർ, എ എം സജിത്ത്, കബീർ കൊണ്ടോട്ടി എന്നിവർക്കും പുരസ്‌കാരം നൽകി ആദരിച്ചു.
മിർസ ഷെരീഫ്, സലിം നിലമ്പൂർ, മുംതാസ് അബ്ദുൾ റഹിമാൻ, മുഹമ്മദ് റാഫി, സിമി അബ്ദുൾ കാദർ, കാസിം കൂട്യാടി, സത്യൻ, സുവിജ സത്യൻ, റമീസ് റാഫി, അഫ്ര സബീൻ റാഫി, മൻസൂർ വയനാട്, ഹസൻ കൊണ്ടോട്ടി, റഹിം കാക്കൂർ, ഹാരിസ് ഹസൈനാർ, ഹാഫിസ് കൂട്യാടി, മുഹമ്മദ് അലി, ഡോ. മുഹമ്മദ് ഫൈസൽ എന്നിവരുടെ സംഗീതവിരുന്നും കുട്ടികളുടെ നൃത്തവും അരങ്ങേറി. സോഫിയ ബഷീർ അവതാരകയായി. ഖാദർ ആലുവ, നവാസ് തങ്ങൾ, ഹിഫ്സുറഹ്മാൻ, റാഫി ആലുവ എന്നിവർ നേതൃത്വം നൽകി.









0 comments