ഇസ്രയേൽ ആക്രമണം: ഖത്തറിന്റെ സ്വയംഭരണം സംരക്ഷിക്കാൻ പൂർണ പിന്തുണയെന്ന് യുഎഇ

ദുബായ്: ഖത്തറിലെ ദോഹയില്‍ ചൊവ്വാഴ്ച നടന്ന ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. പ്രസിഡണ്ട് ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ ഖത്തർ എമിർ ഷൈഖ് താമിം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഖത്തറിന്റെ സ്വയംഭരണം സംരക്ഷിക്കാൻ യുഎഇ പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പു നൽകി.
സൗദി അറേബ്യ, ഈജിപ്ത് , ഇറാന്‍ എന്നിവരും ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന കുറ്റകൃത്യമായ നടപടിയാണ് എന്നാണ് രാജ്യങ്ങളുടെ നിലപാട്.









0 comments