ad
Deshabhimani

ഇറാൻ വിദേശമന്ത്രിയും പാർലമെന്റ് സ്‌പീക്കറും ഒമാനിൽ

oman iran
വെബ് ഡെസ്ക്

Published on Jun 23, 2026, 02:00 PM | 1 min read

മസ്‌കത്ത്‌ : ഇറാൻ വിദേശമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചിയും ഇറാൻ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലി സ്‌പീക്കർ ഡോ. മുഹമ്മദ് ബാഗർ ഗാലിബാഫിയും ഒമാൻ സന്ദർശിച്ചു. ചൊവ്വാഴ്‌ച അൽ ബറാക കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഇരുവരെയും സ്വീകരിച്ചു. ഇറാൻ-–അമേരിക്കൻ ചർച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കൂടിക്കാഴ്‌ചയിൽ വിലയിരുത്തി.


ചർച്ചയുടെ വിവിധ വഴികളെക്കുറിച്ചുള്ള ഇറാനിയൻ പക്ഷത്തിന്റെ വിശദീകരണങ്ങൾ പരിശോധിച്ചു. നിലവിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും സമാധാനപരവും അന്തിമവുമായ പരിഹാരത്തിന്‌ ഒമാൻ ഭരണാധികാരി പിന്തുണ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽസഞ്ചാരം, ആണവപ്രശ്‌നം, മറ്റ് വെല്ലുവിളികൾ എന്നിവയും ചർച്ചചെയ-്‌തു. ​ഒമാനും ഇറാനും തമ്മിലുള്ള സഹകരണം വികസിപ്പിക്കാനുള്ള വഴികളും യോഗം ചർച്ചചെയ-്‌തു. ​വിദേശമന്ത്രാലയത്തിന്റെ പൊതു അംബാസഡർ ഷെയ്ഖ് അബ്ദുൾ അസീസ് അൽ ഹിനായ്, ഒമാനിലെ ഇറാൻ അംബാസഡർ മൂസ ഫർഹാങ്, ഒമാനിലെയും ഇറാനിലെയും വിവിധ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home