മെഡി കെയറിൽ ഇന്ത്യൻ പവലിയൻ: ഇന്ത്യ–ഖത്തർ ആരോഗ്യമേഖല ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് എംബസി

india qatar pavilion
വെബ് ഡെസ്ക്

Published on Nov 13, 2025, 03:51 PM | 1 min read

ദോഹ: ഖത്തർ മെഡികെയർ എക്സിബിഷൻ 2025ൽ ഇന്ത്യയുടെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് ഇന്ത്യൻ എംബസി ശ്രദ്ധേയമായി. ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (IPhAQ)യും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ (IBPC) ഖത്തറും സഹകരിച്ചാണ് എംബസിയുടെ പങ്കാളിത്തം. ദോഹ എക്സിബിഷൻ ആൻഡ് കോൺവെൻഷൻ സെന്ററിൽ നവംബർ 11 മുതൽ 13 വരെ നടന്ന പ്രദർശനത്തിൽ, ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ടെക്നോളജി, ഹെൽത്ത് ഇൻവെൻഷൻ രംഗങ്ങളിലെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ ഇന്ത്യൻ പവിലിയൻ പ്രധാന ആകർഷണമായി.


ഫാർമസ്യൂട്ടിക്കൽ കയറ്റുമതി 2024–25 സാമ്പത്തിക വർഷത്തിൽ 30.46 ബില്യൺ യുഎസ് ഡോളറിലെത്തി, 2030 ഓടെ 130 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ചെന്നൈ ഫെർട്ടിലിറ്റി സെന്റർ, നോബൽ ഹൈജീൻ, ഹെൽത്ത്യം മെഡ്റ്റെക്, ഭാരത് മെഡിക്കൽ സിസ്റ്റംസ് തുടങ്ങിയ നാല് പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങൾ ഇന്ത്യയുടെ ആരോഗ്യവിദ്യയുടെ വൈവിധ്യം അവതരിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പവിലിയൻ ഉദ്ഘാടനം ചെയ്തു. ഖത്തർ മെഡികെയറിൽ ഇന്ത്യയുടെ പങ്കാളിത്തം, ആരോഗ്യനവീകരണത്തിലും എഐ അടിസ്ഥാനത്തിലുള്ള പരിഹാരങ്ങളിലുമുള്ള സഹകരണത്തിന് പുതിയ വഴികൾ തുറക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home