ഫോക്ക് വാർഷികം: കണ്ണൂർ മഹോത്സവം

ഫോക്ക് വാർഷികാഘോഷം ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷികാഘോഷമായ ‘കണ്ണൂർ മഹോത്സവം’ അഹ്മദി ദൽഹി പബ്ലിക് സ്കൂളിൽ അരങ്ങേറി. ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാതി ഉദ്ഘാടനം ചെയ്തു.
ഫോക്ക് പ്രസിഡന്റ് പി ലിജീഷ് അധ്യക്ഷനായി. ട്രഷറർ സൂരജ് കെ വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ അവന്തിക മഹേഷ്, പ്രവീൺ അടുത്തില, അനിൽ കേളോത്ത്, കെ വി വിജയേഷ്, സുനിൽ നായർ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, ശരത്, അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ബേസിൽ മാത്യു, ഫൈസൽ എന്നിവർ സംസാരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി പതിനെട്ടാമത് ഗോൾഡൻ ഫോക്ക് അവാർഡ് മാധ്യമപ്രവർത്തകൻ മാതു സജിക്ക് ചടങ്ങിൽ സമ്മാനിച്ചു. പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെറിറ്റോറിയസ് അവാർഡുകൾ വിതരണം ചെയ്തു. നാട്ടിലേക്ക് മടങ്ങുന്ന സി എച്ച് സന്തോഷിന് പ്രത്യേക ഉപഹാരവും നൽകി.
ഫോക്ക് മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം, സുവീനിർ പ്രകാശനം, സംഘടനയുടെ ചരിത്രം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദർശനം എന്നിവയും ആഘോഷഘട്ടത്തിന്റെ ഭാഗമായിരുന്നു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സുജേഷ് പി എം നന്ദിയും പറഞ്ഞു.
സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബൽറാം, ശ്രീനാഥ് എന്നിവർ അവതരിപ്പിച്ച സംഗീതവിരുന്ന് സദസിനെ ആകർഷിച്ചു. ഫോക്ക് വനിതാവേദിയും ബാലവേദിയും ചേർന്ന് അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവയും നടന്നു.









0 comments