ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല: ആലപ്പുഴയിൽ താലൂക്കുകൾക്ക് പ്രാദേശിക അവധി

Holiday
വെബ് ഡെസ്ക്

Published on Dec 04, 2025, 07:50 AM | 1 min read

ആലപ്പുഴ: ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആലപ്പുഴയില്‍ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, അ​മ്പ​ല​പ്പു​ഴ എ​ന്നീ താ​ലൂ​ക്കു​ക​ളി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും.

മു​ൻ നി​ശ്ച​യ​പ്ര​കാ​ര​മു​ള്ള പൊ​തു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ളു​ള്ള ഓ​ഫീ​സു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home