കണ്ണൂർ മഹോത്സവം – 2025

കുവൈത്ത് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ഇരുപതാം വാർഷികാഘോഷം വെള്ളിയാഴ്ച അഹ്മദി ദൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ‘കണ്ണൂർ മഹോത്സവം – 2025’ എന്ന പേരിൽ ഉച്ചയ്ക്ക് 2.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ അവാർഡ് വിതരണവും സാംസ്കാരിക സമ്മേളനവും കലാപരിപാടികളും സംഗീതനിശയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പതിനെട്ടാമത് ‘ഗോൾഡൻ ഫോക്ക് അവാർഡ്’ മാതൃഭൂമി ന്യൂസ് സീനിയർ എഡിറ്റർ മാതു സജിക്ക് ചടങ്ങിൽ കൈമാറും. ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രത്യേക വിദ്യാഭ്യാസസഹായ പദ്ധതിയും നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷം ഉയർന്ന പഠനത്തിന് സാമ്പത്തിക പിന്തുണ ആവശ്യമായ വിദ്യാർഥികൾക്ക് ഈ പദ്ധതി മുഖേന സ്കോളർഷിപ്പ് നൽകും.
അബ്ബാസിയയിലെ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫോക്ക് പ്രസിഡന്റ് പി ലിജീഷ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി യു കെ ഹരിപ്രസാദ്, പ്രോഗ്രാം ജനറൽ കൺവീനർ സുജേഷ് പി എം, ട്രഷറർ സൂരജ് കെ വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, അവാർഡ് കമ്മിറ്റി കൺവീനർ സുരേഷ് ബാബു എം സി എന്നിവർ പങ്കെടുത്തു.









0 comments