ad
Deshabhimani

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദൂരപഠനത്തിലേക്ക്

online class
വെബ് ഡെസ്ക്

Published on May 05, 2026, 11:24 AM | 1 min read

ദുബായ് : യുഎഇ വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താൽക്കാലികമായി വിദൂരപഠന സംവിധാനം നടപ്പാക്കാൻ തീരുമാനമെടുത്തു. നഴ്‌സറികൾ, സർക്കാർ- സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മുതൽ മെയ് 8 വരെ ഓൺലൈൻ പഠനം തുടരും. സ്ഥിതിഗതികൾ വെള്ളിയാഴ്ച വീണ്ടും വിലയിരുത്തുമെന്നും ആവശ്യമെങ്കിൽ വിദൂരപഠന കാലയളവ് നീട്ടുമെന്നും മന്ത്രാലയം അറിയിച്ചു.


ക്ലിനിക്കൽ പരിശീലനം, ലബോറട്ടറി പ്രവർത്തനം, പ്രായോഗിക/ഫീൽഡ് പഠനം, നേരിട്ടുള്ള പരീക്ഷകൾ എന്നിവ ആവശ്യമായ പ്രധാന അക്കാദമിക് കോഴ്സുകൾക്ക് ഇളവുകൾ അനുവദിക്കാവുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ- ശാസ്ത്രീയ ഗവേഷണ മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home