ഗതാഗത തടസ്സത്തിന് സാധ്യത

photo credit: X
ദുബായ്: വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള അൽ മുസ്‌തക്ബാൽ തെരുവിലും പരിസര റോഡുകളിലും വാഹനമോടിക്കുന്നവർ കാലതാമസം പ്രതീക്ഷിക്കണമെന്ന് ആർടിഎ അറിയിച്ചു. തിങ്കളാഴ്ചമുതൽ മെയ് ഒന്നുവരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം കാരണമാണ് കാലതാമസം പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.
തിരക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിനും ഡ്രൈവർമാർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ബദൽ വഴികൾ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.









0 comments