ലോക റാങ്കിങ്ങിൽ ദോഹയ്ക്ക് ശ്രദ്ധേയനേട്ടം

ദോഹ: ഗ്ലോബൽ സ്മാർട്ട് സിറ്റി ഇൻഡക്സ് 2025ൽ ദോഹ 33ാം സ്ഥാനത്തെത്തി. 146 നഗരങ്ങളിലാണ് ദോഹ 33ാം സ്ഥാനത്തെത്തിയത്. മിഡിൽ ഈസ്റ്റിൽ മൂന്നാം സ്ഥാനവും നേടി. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സേവനങ്ങളും ജനങ്ങളുടെ ദിനംപ്രതി ജീവിതത്തിലേക്ക് എങ്ങനെ മാറ്റം വരുത്തുന്നു എന്നതും വിലയിരുത്തിയാണ് ഇൻഡക്സിൽ ദോഹയ്ക്ക് ശ്രദ്ധേയ നേട്ടം. വേഗത്തിലുള്ള നഗരപരിഷ്കാരങ്ങൾ, ഡിജിറ്റൽ സേവനങ്ങളുടെ വികസനം, ഗതാഗത സംവിധാനം, ജനങ്ങളുടെ സന്തോഷം ഇവ നേടിയാണ് മികച്ച റാങ്കിങ്ങിൽ ദോഹ ഇടം പിടിച്ചത്.







0 comments