Deshabhimani

നവോദയ രക്തദാന ക്യാമ്പ് സമാപിച്ചു

blood donation camp
വെബ് ഡെസ്ക്

Published on Sep 28, 2026, 06:06 PM | 1 min read

​ദമ്മാം : സൗദി അറേബ്യയുടെ ദേശീയദിനത്തിന്റെയും നവോദയ സാംസ-്‌കാരിക വേദിയുടെ വാർഷികാഘോഷത്തിന്റെയും ഭാഗമായി നവോദയ സാംസ-്‌കാരിക വേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര സാമൂഹിക-ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകൾ സമാപിച്ചു. നാലുമുതൽ 23 വരെ കിഴക്കൻ പ്രവിശ്യയിലെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളുടെ സമാപനം ദമ്മാം കിങ് ഫഹദ് സ-്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ നടന്നു. സമാപന ദിവസത്തെ ക്യാമ്പിൽ അറബ് രാജ്യങ്ങളിലെ പൗരന്മാരുൾപ്പെടെ ഇരുന്നൂറിലധികം പേർ രക്തം നൽകി.


​സമാപന ചടങ്ങ് നവോദയ മുഖ്യരക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനംചെയ്തു. നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ്‌ ജയൻ മെഴുവേലി, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, കേന്ദ്ര രക്ഷാധികാരി സമിതിയംഗങ്ങളായ പവനൻ മൂലക്കീൽ, ഷമീം നാണത്ത്, നൗഫൽ വെളിയങ്കോട്, ഡോ. രശ-്‌മി ചന്ദ്രൻ, കേന്ദ്ര ജോയിന്റ് സെക്രട്ടറി വിദ്യാധരൻ കോയാടൻ, കേന്ദ്ര എക-്‌സിക്യൂട്ടീവംഗങ്ങളായ അനിൽ ടൊയോട്ട, വിനോദ് ജോസഫ്, പ്രിണീത്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സിദ്ദിഖ് എടപ്പാൽ, പ്രേംസി അബ്രഹാം, സുരേഷ് നെയ്യാറ്റിൻകര, ഫൈസൽ ജുബൈൽ, സാമൂഹിക ക്ഷേമ കമ്മിറ്റി ജോയിന്റ് കൺവീനർ ഷാജിപാലോട്, ജുബൈൽ റീജിയണൽ കമ്മിറ്റി സെക്രട്ടറി വിജയൻ പട്ടാക്കര, സാമൂഹ്യ ക്ഷേമ വിഭാഗം ദമാം റീജിയണൽ കമ്മിറ്റി ജോയിന്റ് കൺവീനർമാരായ പോൾ, മൻസൂർ നൈന, ഇക്ബാൽ, ഷുക്കൂർ, കുടുംബവേദി കേന്ദ്ര സാമൂഹിക ക്ഷേമ കമ്മിറ്റി ചെയർപേഴ്സൺ സുരയ്യ ഹമീദ്, കുടുംബവേദി കേന്ദ്ര എക-്‌സിക്യൂട്ടീവംഗങ്ങളായ സുരേഷ് കൊല്ലം, സുജ ജയൻ, ജസ-്‌ന ഷമീം, ജോത്സന രഞ്ജിത്, സഫീന താജ് എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home