ad
Deshabhimani

കല കുവൈത്ത് രക്തദാന ക്യാമ്പ്

blood donation camp
വെബ് ഡെസ്ക്

Published on May 24, 2026, 01:00 PM | 1 min read

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് സാമൂഹികവിഭാഗത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷനായി.


ഡോ. സമർ, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ എന്നിവർ സംസാരിച്ചു. ജാബിറിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ സംഘടനയുടെ നാല് മേഖലകളിൽനിന്നായി 200ഓളം പ്രവർത്തകർ പങ്കാളികളായി. സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് സ്വാഗതവും സാൽമിയ മേഖല സെക്രട്ടറി ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home