ad
Deshabhimani

സുഹൃത്തിന്റെ സ്മരണയിൽ രക്തദാന ക്യാമ്പ്

BLOOD DONATION CAMP
വെബ് ഡെസ്ക്

Published on Jan 30, 2026, 06:05 PM | 1 min read

ദുബായ്: എൽബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർകോട് യുഎഇ അലുംനി സ്ഥാപക പ്രസിഡന്റും അക്കാഫ് ഇവന്റ്സിന്റെ ട്രഷററും ആയിരുന്ന അഷറഫ് അഹ്‌മദിന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ദുബായിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അഷ്റഫിന്റെ സുഹൃത്തുക്കൾ, അക്കാഫ്, സിഇകെഇ യുഎഇ (CEKA UAE) അലുംനി പ്രവർത്തകരും ക്യാമ്പിൽ രക്തം ദാനം ചെയ്തു.


ക്യാമ്പിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, സിഇകെ പ്രസിഡന്റ് ഷരീഫ്, അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, കൺവീനർ ആഖ്യിൽ പൈകാട്ടു, സിഇകെ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ അനീഷ് അനന്തൻ, അക്കാഫ് പ്രതിനിധി ഉല്ലാസ് ഉമർ, ബിഡികെ പ്രതിനിധി പ്രയാഗ് എന്നിവർ പങ്കെടുത്തു. രക്തദാന ക്യാമ്പിന്റെ ഭാഗമായി ദുബായ് ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റ് നൽകി ഹോസ്പിറ്റൽ ഗ്രൂപ്പ് സിഇകെയെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home