തുണയായി ജീവകാരുണ്യ പ്രവർത്തകർ; ബിഹാർ സ്വദേശി നാടണഞ്ഞു

ദമ്മാം : പശ്ചാഘാതത്തെ തുടർന്ന് രണ്ടര മാസത്തിലധികമായി അബ്ഖൈഖ് ജനറൽ ആശുപത്രി വെന്റിലേറ്ററിലായിരുന്ന ബിഹാർ സ്വദേശി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തിൽ നാട്ടിലേക്ക് മടങ്ങി. ഗോപാൽഗഞ്ച് സ്വദേശി അഫ്രോസ് ആലം ആണ് എംബസി വളന്റിയറും നവോദയ ജീവകാരുണ്യ പ്രവർത്തകനുമായ മാത്തുക്കുട്ടി പള്ളിപ്പാടിന്റെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. സൗദി അറേബ്യൻ എയർലൈൻസിൽ ഇന്നലെ ദമ്മാമിലെ കിങ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ എത്തിച്ചു.
അഫ്രോസ് ആലത്തിന്റെ ബന്ധുക്കൾ അദ്ദേഹത്തെ തുടർചികിത്സകൾക്കായി ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിക്കും. 25 വയസ്സുള്ള അഫ്രോസ് ആലം മാൻപവർ കമ്പനിയിൽ ജോലിക്ക് വരികയും കമ്പനി ദമ്മാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർച്ചുൻ കമ്പനിയിലേക്ക് അയക്കുകയുമായിരുന്നു.
ഫോർച്ചുൻ കമ്പനിയും പ്രതിനിധി ആയ ഹരീഷ് കൃഷ്‌ണയും അഫ്രോസിനെ വേഗം നാട്ടിലെത്തിക്കാൻ സഹായിച്ചു. അബ്ഖൈഖ് ജനറൽ ആശുപതിയിലെ അഡ്മിനിസ്ട്രേറ്റർ അബ്ദുള്ള, ഇന്ത്യൻ എംബസി റിയാദ് ഉദ്യോഗസ്ഥർ, നഴ്സ് സായ്ദ ജാബീൻ എന്നിവരും സഹായമായി.










0 comments