ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്

ദുബായ്: ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 4049 പുതിയ പദ്ധതികൾ ആരംഭിച്ചു. ദുബായ് എമിറേറ്റിന്റെ വർധിച്ചുവരുന്ന ആകർഷണത്തെയും നിക്ഷേപകർക്കും സേവന ദാതാക്കൾക്കും ഈ മേഖലയിലുള്ള വിശാലമായ അവസരങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു. വസ്‌തു വിൽപ്പനയ്ക്കുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കർ സേവനങ്ങൾ പ്രവർത്തനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി. 2301 എണ്ണമാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്. ലീസ് ബ്രോക്കർ സേവനങ്ങൾ 1279 എണ്ണവും ഭൂമി, സ്വത്ത് വ്യാപാരത്തിനായി 273 പ്രവർത്തനവും രജിസ്റ്റർ ചെയ്തു.
വസ്‌തു മാനേജ്മെന്റ് മേൽനോട്ട സേവനങ്ങൾ– 43, മോർട്ട്ഗേജ് ബ്രോക്കറേജ്– 43, റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി– 40, സ്വകാര്യ വസ്‌തുക്കൾക്കുള്ള ലീസ്, വസ്‌തു മാനേജ്മെന്റ് സേവനങ്ങൾ– 2, മൂന്നാം കക്ഷികൾക്കുള്ളത്– ഒമ്പത്, വസ്‌തുമൂല്യനിർണയ സേവനങ്ങൾ– 14, സംയുക്തമായി ഉടമസ്ഥതയിലുള്ള വസ്‌തു മാനേജ്മെന്റ് സേവനങ്ങൾ– ഒമ്പത്, റിയൽ എസ്റ്റേറ്റ് വികസനം– 11, മോർട്ട്ഗേജ് ഉപദേശക സേവനങ്ങൾ– മൂന്ന് എന്നിങ്ങനെയാണ് മറ്റ് പ്രവർത്തനങ്ങൾ.
നേട്ടമായത് ‘ട്രാഖീസി സിസ്റ്റം'
വിശാലമായ കോർ സെക്ടർ പ്രവർത്തനങ്ങൾ രജിസ്റ്റർ ചെയ്യാനും സജീവമാക്കാനുമുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ‘ട്രാഖീസി സിസ്റ്റം' ആണ് റിയൽ എസ്റ്റേറ്റ് വിപണിയെ കരുത്തുള്ളതാക്കിയത്. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഈ സിസ്റ്റത്തിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
വസ്‌തുക്കൾ വാങ്ങുന്നതിനും വിൽക്കാനുമുള്ള റിയൽ എസ്റ്റേറ്റ് ബ്രോക്കർ, ലീസ് ബ്രോക്കർ, വസ്‌തു മാനേജ്മെന്റ് മേൽനോട്ട സേവനങ്ങൾ, മൂല്യനിർണയ സേവനങ്ങൾ, ഭൂമിയുടെയും റിയൽ എസ്റ്റേറ്റിന്റെയും വാങ്ങലും വിൽപനയും സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ മാനേജ്മെന്റ്, റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി, മോർട്ട്ഗേജ് ബ്രോക്കർ, മോർട്ട്ഗേജ് ഉപദേശക സേവനങ്ങൾ എന്നിവ ‘ട്രാഖീസി സിസ്റ്റ’ത്തിൽ ഉൾപ്പെടുന്നു. അതിനാൽ പ്രവർത്തനങ്ങൾക്ക് ട്രാക്കീസി സിസ്റ്റത്തിൽ നിന്നുള്ള മുൻകൂർ അനുമതി ആവശ്യമാണ്.









0 comments