Deshabhimani

റാസൽഖൈമയിലെ ബീച്ചുകൾ അടച്ചു

ras al khaima beach
വെബ് ഡെസ്ക്

Published on Oct 26, 2026, 08:26 AM | 1 min read

ദുബായ് : റാസൽഖൈമയിലെ മുഴുവൻ ബീച്ചുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് അധികൃതർ. ശനിയാഴ്ച റാസൽഖൈമ പൊലീസ്, പൊതുസേവന വകുപ്പ് എന്നിവർ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബീച്ചുകൾ അടച്ചിടാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ബീച്ചുകൾ വീണ്ടും തുറക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. അധികൃതർ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home