10 കിലോ അധിക ബാഗേജിന് 100 ബൈസ മാത്രം

മസ്‌കത്ത് : പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന കമ്പനി. വിമാനത്തിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് 100 ബൈസ കൂടുതലായി നൽകിയാൽ 10 കിലോ ബാഗേജ് അധികമായി ലഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ അറിയിച്ചു. ടിക്കറ്റിന്റെകൂടെ ലഭിക്കുന്ന 30 കിലോ ബാഗേജിന് പുറമെയാണ് ഈ പുതിയ സൗകര്യം. ആനുകൂല്യം 31 വരെ ടിക്കറ്റെടുക്കുന്നവർക്ക് മാത്രമാണ് ലഭിക്കുക. നവംബർ 30 വരെയുള്ള യാത്രയ്ക്ക് ഇക്കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. വിമാന സർവീസുകൾ വെട്ടികുറച്ച് യാത്രക്കാരുടെ പ്രതിഷേധം ഏറ്റുവാങ്ങിയ വിമാന കമ്പനിയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ്. അതേസമയം, പിൻവലിച്ച എല്ലാം സർവീസും ഉടൻ പുനസ്ഥാപിക്കുമെന്ന് വിമാന കമ്പനി അധികൃതർ കേരള മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു.









0 comments