എയർ ഇന്ത്യ നീക്കം ഉപേക്ഷിക്കണം: ഓർമ ദുബായ്

ദുബായ് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള 25 സർവീസ് പിൻവലിക്കാനുള്ള നീക്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പിൻമാറണമെന്ന് ദുബായ് ഓർമ. തീരുമാനം പ്രവാസി മലയാളികളുടെ ഇടയിൽ ഗുരുതര ആശങ്കകൾക്ക് ഇടവരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലെത്താനുള്ള സൗകര്യം കുറയ്ക്കുന്ന നീക്കമാണിത്. കേന്ദ്ര സർക്കാരിൻ്റെയും എയർ ഇന്ത്യ മാനേജ്‌മെന്റിന്റെയും പ്രവാസിവിരുദ്ധ മനോഭാവത്തിൻ്റെ തെളിവാണ് നീക്കം.
മലബാർ മേഖലയിൽ നിന്നുള്ള വലിയൊരു വിഭാഗം പ്രവാസികൾക്ക് കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലൂടെ ലഭിച്ചിരുന്ന
സർവീസുകളാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് പ്രധാന ആശ്രയം. എന്നാൽ, കരിപ്പൂരിലെ സർവീസുകൾ വെട്ടിക്കുറച്ചതോടെ യാത്രയ്ക്ക് വലിയ പ്രതിസന്ധി നേരിടേണ്ടിവരും. പ്രവാസികൾ രാജ്യത്തിന് നൽകുന്ന വലിയ സംഭാവനകളെ അവഗണിച്ചാണ് സർവീസുകൾ പിൻവലിക്കുന്ന നടപടിയെന്നും ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.









0 comments