വാഹനമിടിച്ച് മലയാളി വിദ്യർഥി മരിച്ചു

മനാമ: വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കൊല്ലം മുഖത്തല സ്വദേശി മുഹമ്മദ് സൗദ(14) ആണ് മരിച്ചത്.
പരിക്കേറ്റ തൃശൂർ സ്വദേശി മുഹമ്മദ് ഇഹ്സാൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിയിലാണ്. കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽനിന്ന് സൈക്കിളിൽ മടങ്ങുന്നതിനിടെയാണ് അപകടം. ഹിദ്ദിൽ റോഡ് മുറിച്ചുകട ക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. നൗഷാദ് സൈനുൽ ആബിദീൻ, സജ്ന ദമ്പതികളു ടെ മകനാണ്. സഹോദരി: സഫ. കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടക്കുന്നു.
0 comments