കെ വി സുധീഷ് രക്തസാക്ഷി ദിനം ആചരിച്ചു

സലാല: 31 വർഷങ്ങൾക്കു മുമ്പ് ആർഎസ്എസുകാരാൽ കൊല്ലപ്പെട്ട എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആയിരുന്ന കെ വി സുധീഷിൻ്റെ ഓർമ്മ പുതുക്കി കൈരളി സലാല രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷനായ ചടങ്ങിൽ കൈരളി സലാലയുടെ മുൻ ജനറൽ സെക്രട്ടറി ആയിരുന്ന ഡോ. സി വിനയ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും വനിതാ വിഭാഗം കൺവീനർ സീനാ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.









0 comments