ബ്രിട്ടീഷ് പൗരനെ ഐഎസ് ഭീകരര്‍ വധിച്ചു

കെയ്റോ: ബ്രിട്ടീഷ് പൗരനായ സന്നദ്ധ പ്രവര്‍ത്തകന്‍ അലന്‍ ഹെന്നിങ്ങിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തലയറുത്തുകൊന്നു. കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനിലൂടെ ഐഎസ് ഭീകരര്‍ പുറത്ത് വിട്ടു. മാഞ്ചസ്റ്റര്‍ സ്വദേശിയായ ടാക്സി െ്രഡെവര്‍ ആയിരുന്നു കൊല്ലപ്പെട്ട അലന്‍ ഹാനിങ്. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അവശ്യ വസ്തുക്കളുമായി പോകവെ 2013ഡിസംബറി ലാണ് അദ്ദേഹം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായത്.
അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമുള്ള സന്ദേശംഎന്ന തലക്കെട്ടോടെ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ് പുറത്തുവിട്ടത്. ഭീകരര്‍ ബന്ദിയാക്കിയ പീറ്റര്‍ കാസിഗ് എന്ന അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടു്ണ്ട്.
അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ലോഫ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയിന്‍സിനെയും നേരത്തെ ഐഎസ് ഭീകരര്‍ നേരത്തെ വധിച്ചിരുന്നു.










0 comments