ad
Deshabhimani

നിപ ജാഗ്രതയിൽ വീഴ്ച; ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Pinarayi Vijayan Media Room
വെബ് ഡെസ്ക്

Published on Jun 13, 2026, 10:16 AM | 1 min read

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ കടുത്ത ഭാക്ഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്നും വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


ഈ കാര്യത്തിൽ ആരോഗ്യ മേഖല അകെ സജ്ജമാകാനുള്ള ഇടപെടലുകൾ ഉണ്ടാകാൻ ആരോഗ്യവകുപ്പും സർക്കാരും മുൻകൈ എടുക്കേണ്ടതാണ്.


നിർഭാഗ്യവശാൽ അങ്ങനൊരു മുൻകൈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇവിടെ കാണുന്നില്ല. കേരളത്തിൽ അടുത്തകാലത്തുണ്ടായ ആരോഗ്യമന്ത്രിമാരാരും മെഡിക്കൽ ബിരുദധാരികളല്ല. പക്ഷെ ഏറ്റവും കടുത്ത നിപ്പ ബാധയടക്കമുണ്ടായ ഘട്ടത്തിൽ എങ്ങനെയാണ് ആരോഗ്യമന്ത്രിയടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സജ്ജമായിരുന്നതെന്നും ഏതെല്ലാം ഘട്ടത്തിലുള്ള ഇടപെടലുകൾ ആ ഘട്ടത്തിലെല്ലാം നടത്തിയിരുന്നു എന്നുള്ളതും എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.


ഇതേവരെ ആരോ​ഗ്യമന്ത്രി ഇവിടെ വരികയോ ഇടപെടുകയോ ചെയ്തില്ല. ആരോഗ്യമന്ത്രി വരുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന നേട്ടം ബന്ധപെട്ടവരെയെല്ലാം കൂടുതൽ ഉണർത്താൻ കഴിയുമെന്നനുള്ളതാണ്. ഇതൊരു ശരിയായ രീതിയായില്ല.


നിപ്പയുടെ ഗൗരവ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ്.അതനുസരിച്ചുള്ള ജാഗ്രതയോടെയുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല ,ഇനിയുമെങ്കിലും അതുണ്ടാകണം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home