പട്ടണങ്ങള്‍ പിടിച്ചതായി പെഷ്മേഗ

ബാഗ്ദാദ്: ഐഎസ്ഐഎസുകാരുടെ നിയന്ത്രണത്തിലുള്ള നിരവധി പട്ടണങ്ങള്‍ തങ്ങള്‍ തിരിച്ചുപിടിച്ചതായി കുര്‍ദിഷ് സേനയായ പെഷ്മേഗ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച ഐഎസ്ഐഎസുകാര്‍ പിടിച്ച മൊസൂള്‍ ഡാമിന്റെ നിയന്ത്രണം പകുതിയോളം കൈപ്പിടിയിലായതായും കുര്‍ദിഷ് സേന അവകാശപ്പെട്ടു. അഷ്റഫിയ, ബത്നയ, തെല്‍ സ്കഫ് എന്നീ പട്ടണങ്ങളാണ് പെഷ്മെഗ ശനിയാഴ്ച ഞായറാഴ്ച തിരിച്ചുപിടിച്ചത്. ഇതിനിടെ ഐഎസ്ഐഎസുകാര്‍ക്കെതിരെ അമേരിക്കന്‍ സേന വീണ്ടും ആക്രമണം നടത്തി. പെഷ്മെഗയ്ക്കൊപ്പം ചേര്‍ന്ന് ശനിയാഴ്ച അമേരിക്കന്‍ സേന മൊസൂള്‍ അണക്കെട്ടിനുസമീപം ഒമ്പതുതവണയാണ് വ്യോമാക്രമണം നടത്തിയത്.










0 comments