15 July Wednesday

ഇന്ന്‌ 8 ജില്ലയിൽ ശക്തമായ മഴ; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020


തിരുവനന്തപുരം
സംസ്ഥാനത്ത് ചൊവ്വാഴ്‌ചവരെ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ശനിയാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഞായറാഴ്‌ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്‌. കേരള, -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല.

മധ്യ-കിഴക്ക് അറബിക്കടലിലും ചേർന്നുള്ള കർണാടക തീരത്തും  ശക്തമായ കാറ്റിന്  സാധ്യതയുള്ളതിനാൽ അവിടെ മീൻപിടിത്തത്തിന്‌ പോകരുത്‌. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് ആന്ധ്രപ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങളിൽ നിലനിൽക്കുന്നു.


പ്രധാന വാർത്തകൾ
 Top