19 September Thursday
ലോക മഴദിനം ജൂലൈ 29

മഴ തന്നെ മഴ

വലിയശാല രാജു Updated: Thursday Jul 25, 2024



മഴ എങ്ങിനെയാകും...കനത്ത മഴയാണെങ്കിൽ നിറയെ വെള്ളമുണ്ടാകും.. ചാറ്റൽ മഴയിൽപോലും ഭൂമി നനയും. എന്നാൽ തീരെ കാണാൻ കഴിയാത്ത ഒരു മഴയുണ്ടോ.. കേരളത്തിൽ  പെയ്യാറില്ലെങ്കിലും മരുഭൂമികളിൽ അങ്ങനൊന്നുണ്ട്‌ അതാണ്‌ ഫാന്റം മഴ (phantom rain). ചൂടിനാൽ ഭൂമിയിൽ പതിക്കുംമുമ്പ്‌ മഴവറ്റിപ്പോകുന്ന പ്രതിഭാസമാണിത്‌.  മഴ പെയ്തോ ഇല്ലയോ എന്നുപോലും അറിയാനാകില്ല. 

മഴയുടെ പേരിൽ കറൻസിയുള്ളത് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലാണ്. ‘പുല’യാണ്‌ കറൻസി.  മഴ വളരെ കുറഞ്ഞ രാജ്യത്ത്‌ പുല അവരുടെ ഭാഷയിൽ മഴയാണ്‌. ശുദ്ധജലത്തിന് ഏറെ ബുദ്ധിമുട്ടുള്ളതിനാൽ പണത്തിന്റെ മൂല്യം നൽകുന്നതിനാലാകാം ഈ പേരുവന്നതിനു പിന്നിൽ. ഇനി മഴമരത്തെക്കുറിച്ച്‌. ജമൈക്കയിലെ ഈ മരത്തിന്റെ പേര് മഴ മരം എന്നാണ്. മഴ ലക്ഷണമുണ്ടായാൽ  ഇലകൾ കൂമ്പുമെന്നതിനാൽ ഉറക്കംതൂങ്ങി മരമെന്നും വിളിക്കാറുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top