28 October Thursday

5 ജില്ലയിൽ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലയിൽ വെള്ളിയാഴ്ച മഞ്ഞ അലർട്ട്‌.  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലാണ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചത്‌.

അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപംകൊണ്ട ചുഴിയാണ് ഇപ്പോഴത്തെ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വിവിധ ജില്ലയിൽ ചൊവ്വാഴ്ചമുതൽ കനത്ത മഴയുണ്ട്‌‌. ശനിയാഴ്ച മുന്നറിയിപ്പുകളില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top