11 December Wednesday

ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾക്ക് പബ്ലിക് പോസ്റ്റുകൾ കാണാം: ബ്ലോക്കിങ് ഓപ്ഷനുകളിൽ മാറ്റങ്ങളുമായി എക്സ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കലിഫോർണിയ > ബ്ലോക്കിങ് ഓപ്ഷനുകളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ). നിലവിലെ മാറ്റമനുസരിച്ച് ബ്ലോക്ക് ചെയ്യപ്പെട്ട വ്യക്തികൾക്ക് ബ്ലോക്ക് ചെയ്ത വ്യക്തിയുടെ പബ്ലിക് പോസ്റ്റുകൾ കാണാൻ സാധിക്കും. എക്സിലെ ബ്ലോക്കിങ് ഫീച്ചർ ഉപയോ​ഗിച്ചാൽ നിശ്ചിത അക്കൗണ്ടുകളെ തങ്ങളുടെ പ്രൊഫൈൽ കാണുന്നതിൽ നിന്ന് തടയാൻ സാധിക്കും. ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്‌താൽ, അത് ബ്ലോക്ക് ചെയ്‌ത വ്യക്തിയെ പിന്തുടരാനോ ലൈക്ക് ചെയ്യാനോ മറുപടി നൽകാനോ റീപോസ്‌റ്റ് ചെയ്യാനോ നേരിട്ട് സന്ദേശം അയയ്‌ക്കാനോ കഴിയില്ല. എന്നാൽ പോസ്റ്റുകൾ പബ്ലിക് ആയാണ് സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ ബ്ലോക്ക് ചെയ്ത വ്യക്തിക്കും പോസ്റ്റ് കാണാൻ സാധിക്കും. എന്നാൽ ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ സാധിക്കില്ല. പോസ്റ്റുകൾ പ്രൊട്ടക്ട് ചെയ്തവയാണെങ്കിൽ നിശ്ചിത വ്യക്തികൾക്ക് മാത്രമേ കാണാൻ സാധിക്കൂ. ബ്ലോക്ക് ചെയ്യപ്പെട്ട വ്യക്തിക്ക് പോസ്റ്റ് കാണാൻ സാധിക്കില്ല.

ബ്ലോക്കിങ് ഓപ്ഷനിൽ വന്ന അപ്‌ഡേറ്റിലെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകൾക്ക് ഇനി ബ്ലോക്ക് ചെയ്‌തതായി സൂചിപ്പിക്കുന്ന നേരിട്ടുള്ള അറിയിപ്പുകൾ ലഭിക്കില്ല എന്നതാണ്. എങ്കിലും ബ്ലോക്ക് ചെയ്‌ത ഒരു ഉപയോക്താവ് അവരെ ബ്ലോക്ക് ചെയ്‌ത അക്കൗണ്ടിൻ്റെ പ്രൊഫൈൽ സന്ദർശിക്കാൻ ശ്രമിക്കുകയാണെങ്കിൽ ബ്ലോക്ക് ചെയ്‌തതായി സ്ഥിരീകരിക്കുന്ന ഒരു അറിയിപ്പ് കാണിക്കും. മുമ്പ് ഉണ്ടായിരുന്ന മ്യൂട്ട് ഫീച്ചറിൽ നിന്ന് വ്യത്യസ്തമാണ് ഇത്.

കൂടാതെ, ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ ഇനി ഉപയോക്താവിൻ്റെ ടൈംലൈനിൽ ദൃശ്യമാകില്ല. ബ്ലോക്ക് ചെയ്‌ത അക്കൗണ്ടിനെ പരാമർശിക്കുന്ന പോസ്റ്റുകളോ ബ്ലോക്ക് ചെയ്‌ത അക്കൗണ്ട് ടാഗ് ചെയ്യുന്ന മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പോസ്റ്റുകളോ ബ്ലോക്ക് ചെയ്യുന്ന ഉപയോക്താവ് വ്യക്തിയുടെ അക്കൗണ്ട് പിന്തുടരുകയാണെങ്കിൽ തുടർന്നും കാണാം. ഉപയോക്താക്കൾക്ക് ബ്ലോക്ക് ചെയ്‌ത അക്കൗണ്ടുകളിൽ നിന്നുള്ള അറിയിപ്പുകൾ നിയന്ത്രിക്കാനാകും.

ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് അക്കൗണ്ടിലെ പോസ്റ്റിലെ ത്രീ-ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യാം. അല്ലെങ്കിൽ അക്കൗണ്ടിൻ്റെ പ്രൊഫൈൽ പേജിലേക്ക് നേരിട്ട് പോയി "ബ്ലോക്ക്" ഓപ്ഷൻ തിരഞ്ഞെടുക്കാം. അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഉപയോക്താവ് തീരുമാനിക്കുകയാണെങ്കിൽ, അവർക്ക് ബ്ലോക്ക് ചെയ്‌ത അക്കൗണ്ടിൻ്റെ പ്രൊഫൈൽ വീണ്ടും സന്ദർശിക്കാനും ബ്ലോക്ക് ചെയ്‌തത് അൺബ്ലോക്ക് ചെയ്യാനും സാധിക്കും. എന്നാൽ ഒരു അക്കൗണ്ട് അൺബ്ലോക്ക് ചെയ്താൽ വീണ്ടും അവരെ റീ ഫോളോ ചെയ്യാൻ സാധിക്കില്ല, മറിച്ച് രണ്ട് ഉപയോക്താക്കളും വീണ്ടും ഫോളോ ചെയ്തെങ്കിൽ മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളു. എന്നാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിന്റെ പ്രൈവസി ഉറപ്പാക്കാൻ സാധിക്കാത്ത തരത്തിലുള്ളവയാണ് പുതിയ മാറ്റങ്ങളെന്ന് വിമർശനമുയരുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top