കേളി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്: ഐഐപിഎസ് റിയാദിനും, ഐഐഎസ്ആര്‍ റിയാദിനും വിജയം

റിയാദ് > സഫാമക്ക പോളിക്‌ളിനിക്ക് വിന്നേര്‍സ് കപ്പിനും, നോളെജ് ടവര്‍ റണ്ണേര്‍സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് നാദി റിയാദ് സ്റ്റേഡിയത്തില്‍ തുടക്കമായി. ഉത്ഘാടന മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്‌ളിക് സ്‌കൂള്‍ റിയാദ് ഏകപക്ഷീയമായ ഒരു ഗോളിന് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദിനെ പരാജയപ്പെടുത്തി. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ച്ചവച്ച മത്സരത്തില്‍ കളിയുടെ 9ആം മിനുട്ടില്‍ മുഹമ്മദ്ഷായുടെ ഗോളിലൂടെ മുന്നിലെത്തിയ ഐ.ഐ.പി.എസ് മത്സരാവസാനം വരെ ലീഡ് നിലനിര്‍ത്താന്‍ ശ്രദ്ധിച്ചു. ടൂര്‍ണ്ണമെന്റു സഹപ്രായോജകരായ നോളജ് ടവര്‍ സെയില്‍സ് ഡയരക്ടര്‍ സാമി അല്‍തയ്യാര്‍, സംഘാടകസമിതി അംഗങ്ങളായ രാജേഷ് കടപ്പാടി, ജോര്‍ജ്ജ് എന്നിവര്‍ കളിക്കാരെ പരിജയപ്പെട്ടു.
ആവേശകരമായ രണ്ടാം മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് അല്‍ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദിനെ പരാജയപ്പെടുത്തി . മികച്ച ഒത്തിണക്കത്തോടെ കളിച്ച ഐ.ഐ.എസ്.ആര്‍ തുടക്കം മുതല്‍ അക്രമനോല്‌സുകമായ കളിയായിരുന്നു കാഴ്ചവെച്ചത്. കളിയുടെ 5ആം മിനുട്ടില്‍ ഐ.ഐ.എസ്.ആറിന്റെ ഫൈസാന്‍ ആദ്യ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു, എന്നാല്‍ 7ആം മിനുട്ടില്‍ ഫൈസാനിന്റെ മനോഹരമായ ഒരു ഹെഡ്ഢറിലൂടെ ഐ.ഐ.എസ്.ആര്‍ ആദ്യ ഗോള്‍ നേടി. കളിയുടെ 17ആം മിനുട്ടില്‍ അയ്മന്‍ അംജദിലൂടെ ലീഡ് 20ആക്കി വര്‍ദ്ധിപ്പിച്ചു. 22ആം മിനുട്ടില്‍ ഫൈസാന്റെ രണ്ടാം ഗോളിലൂടെ ഐ.ഐ.എസ്.ആര്‍ തങ്ങളുടെ മൂന്നാം ഗോളും നേടി. ആശ്വാസ ഗോള്‍ നേടാനുള്ള അല്‍ആലിയുടെ പരിശ്രമം പലപ്പോഴും പ്രതിരോധത്തില്‍ തട്ടി നിഷ്പ്രഭമായി.
നേരത്തെ ടൂര്‍ണ്ണമെന്റു മുഖ്യ പ്രായോജകരായ സഫാമക്ക പി.ആര്‍.ഒ: കുഞ്ഞ്, സഫാമക്ക പ്രതിനിധികളായ മുസ്തഫ, ഖാലിദ് എന്നിവരോടൊപ്പം സംഘാടക സമിതി അംഗം നസീര്‍ എന്നിവര്‍ കളിക്കാരെ പരിജയപ്പെട്ടു. അടുത്ത ആഴ്ച്ച (ഒക്ടോബര്‍ 12 വെള്ളിയാഴ്ച്ച വൈകിട്ട് 3:30) ന്സ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാംവാര മത്സരത്തില്‍ ന്യൂമിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദ്, അല്‍യാസ്‌മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദുമായും, യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദ്, അല്‍ അലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദുമായും മാറ്റുരക്കും.










0 comments